Madhavam header
Above Pot

ഗുരുവായൂർ ആനയോട്ടം. ഗോപീ കണ്ണൻ വിജയി

ഗുരുവായൂർ. ഗുരുവായൂർ ഉത്സവത്തിന് തുടക്കം കുറിച്ച് കൊണ്ടുള്ള ചരിത്ര പ്രസിദ്ധമായ ആനയോട്ട ത്തിൽ കൊമ്പൻ ഗോപീ കണ്ണൻ വിജയിച്ചു

Astrologer

മുൻനിരയിൽ ഓടിയ
ദേവദാസ് ,രവികൃഷ്ണ എന്നീ ആനകളെ പിന്നിലാക്കിയാണ് ഗോപീകണ്ണൻ മുന്നിലെത്തിയത്.
ചരിത്രപ്രസിദ്ധമായ ഗുരുവായൂർ ആനയോട്ട ചടങ്ങിൽ ഇത്തവണ പത്ത് ആനകൾ പങ്കെടുത്തു. ” ആനക്കാരൻ എം.സുഭാഷായിരുന്നു ഗോപീകണ്ണൻ്റെ പുറത്തിരുന്നത്.

ആനയോട്ട ചടങ്ങിൽ ഒൻപതാം തവണയാണ് ഗോപീകണ്ണൻ ഒന്നാമതെത്തുന്നത്.2001 സെപ്റ്റംബർ 3ന് തൃശൂരിലെ നന്തിലത്ത് എം.ജി.ഗോപാലകൃഷ്ണൻ ഗുരുവായൂർ ക്ഷേത്രത്തിൽ നടക്കിരുത്തിയ ആനയാണ് ഗോപീകണ്ണൻ. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ഭരണ സമിതി അംഗങ്ങളായ സി.മനോജ്, ചെങ്ങറ സുരേന്ദ്രൻ , മനോജ് ബി നായർ, വി.ജി. രവീന്ദ്രൻ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ ,ദേവസ്വം ഉദ്യോഗസ്ഥർ, ജീവധനം വിദഗ്ധ സമിതി അംഗങ്ങൾ, മാധ്യമ പ്രവർത്തകർ, ഭക്തജനങ്ങൾഎന്നിവർ
ചടങ്ങിൽ സന്നിഹിതരായി

Vadasheri Footer