Above Pot

ശ്രീഗുരുവായൂരപ്പന് ബ്രഹ്മകലശം അഭിഷേകം ചെയ്തു

ഗുരുവായൂര്‍ : ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ നാദസ്വരം, പരിശവാദ്യം, ഇടുതുടി, വീരാണം, വലിയപാണി എന്നീ വാദ്യഅകമ്പടിയോടെ ശ്രീഗുരുവായൂരപ്പന് ബ്രഹ്മകലശം അഭിഷേകം ചെയ്തു. രാവിലെ പതിനൊന്ന് മണിയോടെ ക്ഷേത്രം തന്ത്രി ചേന്നാസ് കൃഷ്ണന്‍ മ്പൂതിരിപ്പാടാണ് ചൈതന്യ പൂരിതമായ ബ്രഹ്മകലശം ഗുരുവായൂരപ്പന്റെ മൂലവിഗ്രഹത്തില്‍ അഭിഷേകം ചെയ്തത്. രാവിലെ തന്നെ പന്തീരടി പൂജയടക്കമുള്ള പതിവുപൂജകള്‍ കഴിഞ്ഞ ശേഷം സഹസ്രകലശം അഭിഷേകമാരംഭിച്ചു. കലശമണ്ഡപമായ കൂത്തമ്പലത്തില്‍ ആയിരം കുംഭങ്ങളില്‍ ശ്രേഷ്ടദ്രവ്യങ്ങള്‍ നിറച്ച് പൂജനടത്തി ചൈതന്യവത്താക്കിയ കലശങ്ങള്‍, കീഴ്ശാന്തി നമ്പൂതിരിമാര്‍ കൈമാറി ശ്രീലകത്തെത്തിച്ച് അഭിഷേകം ചെയ്തു.

Astrologer

. തുടര്‍ന്ന് പത്തേമുക്കാലോടെ വെഞ്ചാമരം, മുത്തുകുട, ആലവട്ടം, നാദസ്വരമടക്കമുള്ള വാദ്യങ്ങളുടെ അകമ്പടിയില്‍ ബ്രഹ്മകലശം ശ്രീലകത്തേക്ക് എഴുന്നെള്ളിച്ചു. ക്ഷേത്രം ഓതിയ്ക്കന്‍ പഴയം സതീശന്‍ നമ്പൂതിരിയാണ് മുത്തുകുടയുടെ കീഴില്‍ ബ്രഹ്മകലശവു, മുന്നൂലം ഭവേഷ് നമ്പൂതിരി കുംഭേശ കലശവും, ക്ഷേത്രം കീഴ്ശാന്തി തിരുവാലൂര്‍ നാരായണന്‍ നമ്പൂതിരി കര്‍ക്കരി കലശവും ശ്രീകോവിലിലേയ്ക്ക് എഴുന്നെള്ളിച്ചു. ഉത്വത്തോടനുബന്ധിച്ചുള്ള കലശചടങ്ങുകള്‍ക്ക് ഇതോടെ പരിസമാപ്തിയായി. .

ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ഡോ: വി.കെ. വിജയന്‍, ഭരണസമിതി അംഗങ്ങളായ സി. മനോജ്, മനോജ് ബി. നായര്‍, ക്ഷേത്രം ഡെപ്യുട്ടി അഡ്മിനിസ്റ്റ്രേറ്റര്‍ പി. മനോജ്കുമാര്‍, ക്ഷേത്രം മാനേജര്‍ പ്രദീപ് കുമാര്‍ തുടങ്ങിയവര്‍ ചടങ്ങിന് നേതൃത്വം നല്‍കി. ഉത്സവത്തിന്റെ ആദ്യദിവസമായ നാളെ രാവിലെ ഏഴിന് ആനയില്ലാ ശീവേലിയും, ഉച്ചതിരിഞ്ഞ് മൂന്നിന് ചരിത്ര പ്രസിദ്ധമായ ആനയോട്ടവും നടക്കും. . മഞ്ജുളാല്‍ പരിസരത്തു നിന്നും ഓടിയെത്തി ആദ്യം ക്ഷേത്രത്തില്‍ പ്രവേശിക്കുന്ന ആനയാണ് ജേതാവ്. ആദ്യം ഓടിയെത്തുന്ന ആനയെ മാത്രമേ ക്ഷേത്രത്തിനകത്തേയ്ക്ക് പ്രവേശിപ്പിയ്ക്കുകയുള്ളു. വിജയിയായ ആനക്ക് ഉത്സവനാളുകളില്‍ ക്ഷേത്രത്തില്‍ പ്രത്യേക പരിഗണന ലഭിക്കും.

. കുംഭ മാസത്തിലെ പൂയം നക്ഷത്രത്തില്‍ ആചാര്യവരണ ചടങ്ങുകള്‍ക്കും താന്ത്രിക കര്‍മ്മങ്ങള്‍ക്കും ശേഷം തന്ത്രി നമ്പൂതിരിപ്പാട് മൂലവിഗ്രഹത്തില്‍ നിന്നും ചൈതന്യം ആവാഹിച്ച സപ്തവര്‍ണ്ണകൊടി സ്വര്‍ണ്ണ ധ്വജത്തില്‍ കൊടിയേറ്റുന്നതോടെ 10-ദിവസം നീണ്ടുനില്‍ക്കുന്ന ഗുരുവായൂര്‍ ഉ ത്സവത്തിന് തുടക്കമാകും. ക്ഷേത്രോത്സവം തുടങ്ങിയാല്‍ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിലും, ഓഡിറ്റോറിയത്തിന് സമീപത്തും, ക്ഷേത്രം വടക്കേ നടയിലുമായി ഉയര്‍ത്തിയ പ്രത്യേക വേദികളിലാണ് കലാപരിപാടികള്‍ നടക്കുക. ഉത്സവത്തോടനുബന്ധിച്ച് ഭക്തര്‍ക്ക് കഞ്ഞിയും പുഴുക്കുമാണ് ഉത്സവനാളില്‍ പ്രസാദ ഊട്ടായി നല്‍കുക.

ഉത്സവത്തിന്റെ രണ്ടാം ദിവസമായ നാളെ മുതല്‍ ഭഗവാന്റെ തങ്കതിടമ്പ് നാലമ്പലത്തിനകത്ത് തെക്ക്ഭാഗത്തും, രാത്രി ചുറ്റമ്പലത്തിലെ വടക്കേ നടയിലും സ്വര്‍ണ്ണ പഴുക്കാമണ്ഡപത്തില്‍ എഴുന്നള്ളിച്ചുവയ്ക്കും. ഉത്സവ നാളുകളില്‍ നടക്കുന്ന കാഴ്ചശീവേലിക്ക് പ്രഗത്ഭരുടെ പ്രമാണത്തിലുള്ള മേളവും അരങ്ങേറും. ഈമാസം 29 ന് ഭഗവാന്റെ പള്ളിവേട്ടയും, മാര്‍ച്ച് -ന് ആറാട്ടിനും ശേഷം സ്വര്‍ണ്ണകൊടി മരത്തിലെ സപ്തവര്‍ണ്ണകൊടി ഇറക്കത്തോടെ ഈ വര്‍ഷത്തെ ഉത്സവത്തിന് പരിസമാപ്തിയാകും

Vadasheri Footer