Madhavam header
Above Pot

ഗുരുവായൂർ ആനയോട്ടത്തിനുള്ള ആനകളെ നറുക്കിട്ടെടുത്തു.

ഗുരുവായൂർ. ചരിത്ര പ്രസിദ്ധമായ ഗുരുവായൂർ ആനയോട്ടത്തിൽ പങ്കെടുക്കുന്ന ആനകളെ നറുക്ക് ഇട്ടെടുത്തു.ദേവദാസ്, രവികൃഷ്ണൻ, ഗോപി കണ്ണൻ എന്നീ മൂന്നു ആനകളെ യാണ് നറുക്ക് ഇട്ടെടുത്തത്. കരുതൽ ആയി ചെന്താമരാക്ഷൻ, ദേവി എന്നീ ആനകളെയും തിരഞ്ഞെടുത്തു. ഈ അഞ്ചാനകൾ ക്ക് പുറമെ വിഷ്ണു ഗോകുൽ എന്നീ ഉൾപ്പടെ ഏഴ് ആനകളെ യാണ് നറുക്കെ ടുപ്പിൽ  ഉൾപ്പെടുത്തി യിരുന്നത്.

രാവിലെ പതിനൊന്നു, മണിയോടെ കിഴക്കേ നടയിലെ ദീപസ്തംഭ ത്തിനു മുന്നിൽ വെച്ച് ദേവസ്വം ചെയർ മാൻ ഡോ വി കെ വിജയനാണ് നറുക്ക് എടുത്തത്. ആദ്യം ലഭിച്ചത് ദേവദാസ്  എന്ന ആനയുടെ പേരാണ് തുടർന്ന് രവി കൃഷ്ണ ഗോപി കണ്ണൻ എന്നിവരുടെ പേരുകളും ലഭിച്ചു.

Astrologer

ചടങ്ങിൽ ഭരണ സമിതി അംഗങ്ങൾ ആയ മനോജ്‌ സി, മനോജ്‌ ബി നായർ ക്ഷേത്രം ഡി എ മനോജ്‌ കുമാർ, ജീവധനം ഡി എ മായാ ദേവി അസി മാനേജർ മണികണ്ഠൻ, ആനയോട്ട സബ് കമ്മിറ്റി ഭാരവാഹികൾ ആയ സജീവൻ നമ്പിയത്, ജയരാജ്‌ തുടങ്ങിയവർ സംബന്ധിച്ചു

Vadasheri Footer