Post Header (woking) vadesheri

ഗുരുവായൂർ ക്ഷേത്രത്തില്‍ പ്രതീകാത്മകമായി ആനയെ നടയിരുത്തി.

Above Post Pazhidam (working)

Ambiswami restaurant

ഗുരുവായൂര്‍: ഗുരുവായൂർ ക്ഷേത്രത്തില്‍ പ്രതീകാത്മകമായി ആനയെ നടയിരുത്തി. ക്ഷേത്രത്തിലെ പാരമ്പര്യ അവകാശിയായ മാതേപാട്ട് രഘുനാഥ് നമ്പ്യാരാണ് പ്രതീകാത്മക നടയിരുത്തല്‍ നിര്‍വ്വഹിച്ചത്. ഇതിനായി പത്ത് ലക്ഷം രൂപ ദേവസ്വത്തില്‍ അടച്ചു. ക്ഷേത്രത്തിലേക്ക് ആനയെ വഴിപാടായി നല്‍കുന്നത് ദേവസ്വം നിറുത്തി വെച്ചിരിക്കുകയാണ്,ഇതിനാലാണ് പ്രതീകാത്മക നടയിരുത്തല്‍ നിര്‍വ്വഹിച്ചത്. രാവിലെ ശീവേലിക്ക് ശേഷമായിരുന്നു ചടങ്ങ്. ദേവസ്വത്തിലെ കൊമ്പന്‍ ഗോപീകൃഷ്ണനെയാണ് ചടങ്ങിനായി നിയോഗിച്ചത്. മേല്‍ശാന്തി തിയ്യന്നൂര്‍ ശങ്കരനാരായണ പ്രമോദ് നമ്പൂതിരിയാണ് ചടങ്ങ് നിര്‍വ്വഹിച്ചത്.