Madhavam header
Above Pot

ഗുരുവായൂരിൽ 17 പാപ്പാന്മാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു,ഇതോടെ രോഗ ബാധിതർ 55 ആയി

ഗുരുവായൂര്‍ : ഗുരുവായൂര്‍ ആനത്താവളത്തിലെ 17 പാപ്പാന്മാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.ഇതോടെ രോഗം സ്ഥിരീകരിച്ച പാപ്പാന്മാരുടെ എണ്ണം 55 ആയി ഉയർന്നു . ആനകൾക്ക് മാത്രമാണ് കോവിഡ് ബാധ ഇല്ലാത്തത് എന്ന അവസ്ഥയിൽ ആണ് ഗുരുവായൂർ ദേവസ്വത്തിന്റെ ആനത്താവളം . രോഗം സ്ഥിരീകരിച്ച അഞ്ച് പാപ്പാന്മാര്‍ ആനത്താവളത്തില്‍ തന്നെ വിശ്രമത്തിലാണ്. മറ്റുള്ളവര്‍ വീടുകളിലാണ്. ആനത്താവളം മൈക്രോ കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചു.

Vadasheri Footer