Header Saravan Bhavan

കൗണ്ടിങ്ങ് ഏജന്റുമാർ ആർടി പിസി ആർ ടെസ്റ്റ് നടത്താൻ 29 ന് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ എത്തണം

Above article- 1

Astrologer

തൃശൂർ : വോട്ടെണ്ണല്‍ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും കൗണ്ടിംഗ് ഏജന്‍റുമാര്‍ക്കും ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കിയ പശ്ചാത്തലത്തില്‍ ഇതിന് സൗകര്യമൊരുക്കി ആരോഗ്യവകുപ്പ്. എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ഏപ്രില്‍ 29 ന് പരിശോധനയ്ക്ക് വിധേയരാകണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കൗണ്ടിംഗ് ഏജന്‍റുമാര്‍ക്കും ആര്‍ടിപിസിആര്‍ ടെസ്റ്റ് സർക്കാർ സംവിധാനത്തിൽ സൗജന്യമായി നല്കണമെന്നും ആവശ്യപ്പെട്ട് കെ എൻ എ ഖാദർ എം എൽ എ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു

Vadasheri Footer