Header 1 = sarovaram
Above Pot

ഗുരുവായൂരപ്പന് ആയിരം ലിറ്റർ ചരക്ക് വഴിപാടായി ക്ഷേത്രത്തിലെത്തുന്നു

ഗുരുവായൂർ : ഗുരുവായൂരപ്പന് ആയിരം ലിറ്റർ ചരക്ക് വഴിപാടായി ശനിയാഴ്ച ക്ഷേത്രത്തിലെത്തുന്നു. 2000 കിലോ തൂക്കം വരും വലിയ നാലുകാതൻ പാലക്കാട് സ്വദേശിയായ കൊടൽവള്ളിമന കെ.കെ.പരമേശ്വരൻ നമ്പൂതിരിയുടെ കുടുംബത്തിന്റെ വകയാണ് സമർപ്പണം ഇപ്പോൾ ക്ഷേത്രത്തിൽ 800 ലിറ്റർ കൊള്ളുന്ന ചരക്കാണ് ഏറ്റവും വലിയത്

Astrologer

ശബരിമല,ഏറ്റുമാനൂർ, പാറമേക്കാവ് തുടങ്ങി നിരവധി മഹാ ക്ഷേത്രങ്ങളിലെ സ്വർണ്ണകൊടിമരത്തിന്റെ മുഖ്യശിൽപിയായ പരുമല അനന്തൻ ആചാരിയുടേയും മകൻ അനു അനന്തന്റെയും മേൽനോട്ടത്തിൽ പരുമലയിലാണ് വാർപ്പ് തയ്യാറാക്കിയത്. തെക്കെനട വഴി കൊണ്ട് വന്ന് ക്രയിനിന്റെ സഹായത്തോടെ മതിൽക്കകത്ത് കൂത്തമ്പലത്തിനു മുന്നിൽ വെക്കും. ഞായറാഴ്ച രാവിലെ ശീവേലിക്കുശേഷം ചരക്ക് ഭഗവാന് സമർപ്പിക്കും

Vadasheri Footer