മന്ത്രി കടകംപള്ളി സുരേന്ദ്രന് നേരെ പരിവാർ സംഘ ത്തിന്റെ പ്രതിഷേധം
ഗുരുവായൂർ: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പങ്കെടുത്ത ചടങ്ങിൽ മന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ യുവമോർച്ച സംസ്ഥാന – ജില്ലാ ഭാരവാഹികളുൾപ്പെടെ 14 പേരെ ഗുരുവായൂർ ടെമ്പിൾ പൊലീസ് അറസ്റ്റ് ചെയ്തു. മന്ത്രി പ്രസംഗിച്ചു നിൽക്കുന്നതിനിടെ രണ്ടു പേർ പുറത്തു നിന്നും കരിങ്കൊടിയുമായി ഓടി കയറുകയും പിറകിൽ ഇരിക്കുകയായിരുന്ന പെട്ടെന്ന് ചാടി വീഴുകയുമായിരുന്നു .
യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ, ജില്ലാ പ്രസിഡണ്ട് ഗോപിനാഥ് എന്നിവരാ ണ് പോലീസിനെ ഞെട്ടിച്ചു പുറത്തുനിന്നും സദസ്സിലേക്ക് ഓടി കയറിയത് . പെട്ടെന്ന് തന്നെ ഇരുവരെയും പോലീസ് ബലം പ്രയോഗിച്ചു എടുത്തുമാറ്റി ഇതിനു ശേഷമാണ് ജില്ലാ ജനറൽ സെക്രട്ടറി ഷൈൻ പിറകിൽ നിന്ന് ചാടി വീണത് ഇയാളെ പോലീസ് പിടികൂടുന്നതിനിടെ ഡിവൈഎഫ് ഐ പ്രവർത്തർ കാര്യമായി കൈകാര്യം ചെയ്തതായി യുവമോർച്ച നേതാക്കൾ ആരോപിച്ചു . യുവമോർച്ചയുടെ സംസ്ഥാന ജില്ലാ നേതാക്കളെ പോലും തിരിച്ചറിയാൻ പോലീസിനോ ഡി വൈ എഫ് ഐ നേതാക്കൾക്കോ കഴിഞ്ഞില്ല . ശബരിമല സ്ത്രീ പ്രവേശന ത്തെ തുടർന്ന് കടുത്ത പ്രതിഷേധം ഉണ്ടാകുമെന്ന് അറിഞ്ഞിട്ടും കനത്ത സുരക്ഷാ വീഴ്ചയാണ് ഇവിടെ സംഭവിച്ചത് . ഇവർക്ക് പുറമെ പുറത്ത് നിന്നും യുവമോർച്ച ,ബി ജെ പി നേതാക്കളായ വിനിൽ , അനിൽ മഞ്ചറമ്പത്ത് ,തേർളി സുമേഷ് ,അനിൽകുമാർ ,കെ കെ മനേഷ് ,വേലായുധാകുമാർ ,ദിലീപ് കുമാർ, വിജീഷ് ,സുരേഷ് , രാജൻ ,സുധീന്ദ്രൻ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത് ,
ഗുരുവായൂർ പാർത്ഥസാരഥി ക്ഷേത്ര മുറ്റത്ത് മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ടായി ഒ.കെ വാസു സത്യപ്രതിജ്ഞ ചെയ്ത് ചുമതയേൽക്കുന്ന ചടങ്ങിലാണ് യുവമോർച്ച പ്രവർത്തകർ സദസ്സിൽ നിന്ന് മന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയത്. മന്ത്രിയുടെ പ്രസംഗം കഴിഞ്ഞതിനു ശേഷമാണ് കരിങ്കൊടി കാട്ടിയത്.
കരിങ്കൊടി കാട്ടിയ യുവമോർച്ചക്കാരെ പൊലീസ് പൊലീസ് ജീപ്പിൽ കയറ്റിക്കൊണ്ടു പോവുന്നതിനിടെ ഒരു സംഘം യുവാക്കൾ ജീപ്പ് തടഞ്ഞത് സംഘർഷത്തിനിടയാക്കി. പൊലീസ് ഏറെ പണിപെട്ടാണ് കസ്റ്റഡിയിലെടുത്ത യുവമോർച്ചക്കാരെ സംഭവസ്ഥലത്തു നിന്നു പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്.
മഞ്ജുളാൽ പരിസരത്തും നേരിയ തോതിൽ സംഘർഷമുണ്ടായി. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നാമജപ യാത്രയുമായി വന്ന ഒരു സംഘവും ഡിവൈ എഫ് ഐ പ്രവർത്തകരുടെ മറ്റൊരു സംഘവും മുഖാമുഖം വന്നു പെട്ടതാണ് സംഘർഷത്തിനിടയാക്കിയത്. പൊലീസ് രണ്ടു കൂട്ടർക്കും ഇടയിൽ കയറി പ്രതിരോധം തീർത്ത് രണ്ടു കൂട്ടരുമായി സംസാരിച്ച് രംഗം ശാന്തമാക്കി വെവ്വെറെ പറഞ്ഞയക്കുകയായിരുന്നു.