ഉത്സവകാല കലാപരിപാടികളിൽ വനിതാ ശാക്തീകരണത്തിന് പ്രാമുഖ്യം നൽകി ഗുരുവായൂർ ദേവസ്വം .
ഗുരുവായൂർ : സംസ്ഥാന സർക്കാരിന്റെ വനിതാ ശാക്തീകരണത്തിന് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു ഗുരുവായൂർ ദേവസ്വം ഭരണസമിതി .ഗുരുവായൂർ ഉത്സവത്തിനോടനുബന്ധിച്ച് പത്ത് ദിവസം നടക്കുന്ന കലാപരിപാടികളിൽ ഇത്തവണ വനിതകൾക്ക് കൂടുതൽ പ്രാമുഖ്യം നൽകിയാണ് സർക്കാർ നയത്തിന് ദേവസ്വം ഐക്യ ദാർഡ്യം പ്രഖ്യാപിച്ചത് . നാൽപതോളം വനിതാ സംഘമാണ് തിരുവാതിരകളി കൈകൊട്ടിക്കളി അവതരിപ്പിക്കുന്നതാണ് . ഇതിനു പുറമെ വിവിധ സംഘങ്ങളുടെ നൃത്ത നൃത്യങ്ങൾ വേറെയും അരങ്ങേറും . ഇന്ത്യയിലെ ഏറ്റവും മികച്ച കാരന്മാർ പരിപാടികൾ അവതരിപ്പിച്ച ഉത്സവ സ്റ്റേജ് ആണ് ഇത്തവണ തിരുവാതിര സംഘങ്ങൾക്ക് വിട്ട് കൊടുത്ത് ഉത്സവകാല കലാപരിപാടികളുടെ ശോഭ കെടുത്തിയത് എന്ന് ആക്ഷേപം ശക്തമാണ് .
.മുൻപ് ഇന്ത്യയിലെ മുൻ നിര കലാകാരന്മാരായിരുന്ന പണ്ഡിറ്റ് ജസ് രാജ് ,പണ്ഡിറ്റ് രമേശ് നാരായണൻ (ഹിന്ദുസ്ഥാനി )സഞ്ജയ് സുബ്രഹ്മണ്യൻ , സുധ രഘുനാഥ് ( കർണാടിക് ) ഹരിപ്രസാദ് ചൗരസ്യ ,പ്രണോ മംജുദാർ (ഫ്ലൂട്ട് ) കാരെ കുടി മണി (മൃദംഗ ലയവിന്യാസം ).പണ്ഡിറ്റ് രവിശങ്കർ (സിത്താർ ) ബാലഭാസ്കർ ,കൊന്നക്കുടി വൈദ്യ നാഥൻ (വയലിൻ ) എന്നിവർ സംഗീതത്തിൽ മാസ്മരിക തീർത്തിരുന്നു. നൃത്തത്തിലാണെങ്കിൽ സോണാൽ മാൻസിംഗ് ,പത്മ സുബ്രഹ്മണ്യം ,ചിത്ര വിശ്വേശരൻ , നടി മാരായ ശോഭന ,നവ്യ നായർ ,മഞ്ജു വാരിയർ , ഭക്തി ഗാനമേളയിൽ എം ജി ശ്രീകുമാർ ,ചിത്ര തുടങ്ങിയവരും കലാ സപര്യ തീർത്തവരാണ് , ഇതിനു പുറമെ കേരള കലാമണ്ഡലവും മികവുറ്റ പരിപാടികൾ ആണ് അവതരിപ്പിക്കാറ് .അത് കൊണ്ട് തന്നെ അക്കാലങ്ങളിൽ വൈകീട്ട് മുതൽ രാത്രി 10 വരെ ജന സമുദ്രമാണ് പരിപാടികൾ അനുഭവിക്കാൻ എത്താറുണ്ടായിരുന്നത് .
ഈ വർഷം ശിവ മണിയുടെ സംഗീത സമന്വയം , ജി വേണുഗോപാലിന്റെ ഗാനമേള , ഡോ എൽ സുബ്രമണ്യം കവിത കൃഷ്ണ മൂർത്തി എന്നിവരുടെ സംഗീത കച്ചേരിയും ഒഴിച്ച് നിറുത്തിയാൽ ആസ്വാദകരെ ആകർഷിക്കുന്ന ഒരു പരിപാടിയും ദേവസ്വം ഏർപ്പാടാക്കിയില്ല എന്നാണ് ഭക്തരുടെ ആക്ഷേപം 22 ലക്ഷം രൂപ കലാപരിപാടികൾക്കായി വകയിരുത്തിയിട്ടുള്ളത് . മികച്ച പരിപാടികൾക്ക് പകരം ഏകപക്ഷീയ മായി തട്ടി കൂട്ട് പരിപാടികൾ ഏർപ്പെടുത്തിയതിൽ പ്രോഗ്രാം സബ് കമ്മറ്റി അംഗങ്ങൾ തന്നെ അമര്ഷത്തിലാണ് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ .
ഇതിനിടെ ഉത്സവ കാലത്ത് നഗര സഭ നടത്തുന്ന നിശാഗന്ധി സർഗോത്സവത്തിൽ മികച്ച കലാകാരന്മാരെ കൊണ്ട് വന്നാണ് പരിപാടികൾ നടത്തുന്നത് .അവിടെ കാണികളുടെ കുറവ് അനുഭവ പ്പെടാതിരിക്കാനാണ് ദേവസ്വം ആ സമയത്ത് ഇവിടെ നല്ല പരിപാടികൾ വെക്കാതിരുന്നത് എന്ന സൂചനയും പുറത്ത് വരുന്നുണ്ട്