Header

ഗുരുവായൂർ ഉത്സവം, ദേവസ്വം മീഡിയ സെന്റർ ആരംഭിച്ചു

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ദേവസ്വം മീഡിയാ സെന്റര്‍ ആരംഭിച്ചു. ഇന്നലെ രാവിലെ 11-ന് ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ മീഡിയാസെന്റര്‍ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. ദേവസ്വം ഭരണസമിതി അംഗങ്ങളായ പി. ഗോപിനാഥ്, എം. വിജയന്‍, കെ.കെ. രാമചന്ദ്രന്‍, മാധ്യമ പ്രവര്‍ത്തകരായ ലിജിത് തരകന്‍, ആര്‍. ജയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ദേവസ്വം അഡ്മിനിസ്റ്റ്രേറ്റര്‍ എസ്.വി. ശിശിര്‍ ചടങ്ങിന് നന്ദി പറഞ്ഞു. ക്ഷേത്രം ഡെപ്യുട്ടി അഡ്മിനിസ്ട്രേറ്റർ ശങ്കുണ്ണി രാജൻ , മാധ്യമ പ്രവർത്തകർ ദേവസ്വം പബ്ലിക്കേഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു