ആനയോട്ടത്തിന് മുൻപ്‌ കുടമണിയുമായി ഓടുന്ന പാപ്പാന്മാർക്ക് റിലേ സംവിധാനം

">

ഗുരുവായൂർ: ആനയോട്ടത്തിനു മുമ്പ് ആനകളുടെ കഴുത്തിൽ കെട്ടാനുള്ള മണികൾ ആയി ഗോപുരത്തിൽ നിന്നും ഓടിയെത്തുന്ന പാപ്പാന്മാർക്ക് ഇത്തവണ റിലേ സംവിധാനം ഏർപ്പെടുത്തി ദേവസ്വം . ക്ഷേത്രത്തിൽ നിന്നും കുടമണിയായി ഓടുന്ന സംഘം സത്രം ഗേറ്റിൽ വച്ച് അടുത്തസംഘത്തിന് കുടമണികൾ കൈമാറും . പിന്നെ ഇവർക്ക് അല്പം വിശ്ര മമാണ്.വിശ്രമം കഴിഞ്ഞാൽ സ്ക്വാഡുകൾ ആയി നിലയുറപ്പിക്കാം. ഗോപുരത്തിൽ നിന്നും ഓടിയെത്തുന്ന പാപ്പാൻമാരിൽ നിന്നും മണികൾ ഏറ്റുവാങ്ങി ഓടാൻ ആറ് ആനപാപ്പാന്മാർ ഗേറ്റിൽ കാവലുണ്ടാകും. ആദ്യം ഓടിയെത്തിയവർ നൽകിയ മണികൾ ആനകളുടെ കഴുത്തിൽ അണിഞ്ഞശേഷം ആനകൾക്കൊപ്പം തിരിച്ച് ക്ഷേത്രം വരെ ഇവരാണ് ഓടുക. സത്രം ഗേറ്റിൽ എത്തിയാൽ ആറോളം മറ്റു പാപ്പാൻമാർ ഓട്ടത്തിനൊപ്പം അണിചേരും. ആരോഗ്യ സുരക്ഷയുടെ ഭാഗമായി കഴിഞ്ഞ ദിവസമാണ് ഈ തീരുമാനം ദേവസ്വം കൈക്കൊണ്ടത്. ഇതിനു പുറമെ കാണികളെ നിയന്ത്രിക്കാൻ ഇത്തവണ ആന ഓടം ന്നതിനു മുമ്പെ അല്പം കൂടി സമയം കൂടുതൽ ചിലവിടാനും ധാരണയുണ്ട്. പോലിസ് ഫയർഫോഴ്സ് ഉൾപ്പെടെയുള്ള കനത്ത സന്നാഹങ്ങളുടെ ജാഗ്രതാ നിർദ്ദേശം പാലിച്ച് സുഗമമായി ആചാരത്തെ മുന്നോട്ടു കൊണ്ടു പോകാനാണ് ദേവസ്വത്തിന്റെ പുതിയ പരീക്ഷണങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *

Sponsors