ഗുരുവായൂർ ഉത്സവം , നാട്ടുകാരുടെ ആലോചന യോഗംചേർന്നു

">

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ പത്ത് ദിവസം നീണ്ടു നിൽക്കുന്ന ഉത്സവം അതിഗംഭീരമാക്കി മാറ്റുന്നതിനായി നാട്ടുകാരുടെ പൊതുയോഗം ‘ദേവസ്വം കുറൂരമ്മ ഹാളിൽ ചേർന്നു. ഫെബ്രുവരി 17 ന് ആണ് 10 ദിവസം നീണ്ടു നിൽക്കുന്ന ഗുരുവായൂർ ഉത്സവത്തിന് കൊടിയേറുക.

പൊതുയോഗത്തിന്റെ ഉദ്ഘാടനം ദേവസ്വം ചെയർമാൻ അഡ്വ കെ ബി മോഹൻദാസ് നിർവ്വഹിച്ചു ഭരണ സമിതി അംഗം എം വിജയൻ അദ്ധ്യക്ഷത വഹിച്ചു .ഭരണ സമിതി അംഗങ്ങളായ ഉഴമലയ്ക്കൽ വേണുഗോപാൽ ,പി ഗോപിനാഥൻ ,എ വി പ്രശാന്ത്, കെ.കെ രാമചന്ദ്രൻ ,ദേവസ്വം അഡ്മിനിസ്ട്രറ്റർ എസ്.വി ശിശിർ എന്നിവർ സംസാരിച്ചു.നാട്ടുകാരുടെ ഭാഗത്ത് നിന്ന് വേണു ഗോപാൽ പാഴൂർ ,മമ്മിയൂർ ദേവസ്വം പ്രസിഡന്റ് ജി കെ പ്രകാശൻ ,മുരളീധര കൈമൾ , തുടങ്ങിയവർ സംസാരിച്ചു .

.പ്രോഗ്രാം കമ്മറ്റി ചെയർമാൻ പി ഗോപിനാഥൻ ,വാദ്യം എ.വി പ്രശാന്ത് ,പബ്ലിക്ക് റിലേഷൻസ് വൈദ്യുതാലങ്കാരം , ഉഴമലയ്ക്കൽ വേണുഗോപാൽ ,ആനയോട്ടം എം വിജയൻ ,പ്രസാദ ഊട്ട് കെ.കെ രാമചന്ദ്രൻ ,പള്ളിവേട്ട മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ,എന്നീ ഭരണസമിതി അംഗങ്ങൾ പ്രവർത്തിക്കും .ഉത്സവത്തിന്റെ ചീഫ് കൺവീനറായി ചീഫ് ഫിനാൻഷ്യൽ എക്കൗണ്ട്സ് ഓഫീസറെയും തെരഞ്ഞെടുത്തു. വിവിധ കമ്മറ്റികളുടെ കൺവീനർമാരായ ഡെപ്യൂട്ടി അഡ്മിനിസ്ട്രറ്റർമാർ ,മാനേജർ ,അസി മാനേജർ എന്നിവരെയും തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Sponsors