Madhavam header
Above Pot

ചാവക്കാട് ദേശീയപാത മുല്ലത്തറയിൽ റോഡ് തുറന്ന് കൊടുത്തു

ചാവക്കാട്: ദേശീയപാത 17ൽ മണത്തല മുല്ലത്തറയിലെ കോണ്‍ക്രീറ്റ് കട്ട വിരിച്ച റോഡ് ഗതാഗത്തിനായി തുറന്നു കൊടുത്തു. കെ വി അബ്ദുല്‍ ഖാദര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍, വൈസ് ചെയര്‍പേഴ്സണ്‍ മഞ്ജുഷാ സുരേഷ്, കൗണ്‍സിലര്‍മാരായ എ സി ആനന്ദന്‍, എ എച്ച് അക്ബര്‍, കെ എച്ച് സലാം സംബന്ധിച്ചു.

മുല്ലത്തറ ജങ്ഷനിലെ 300 മീറ്റര്‍ ദൂരം റോഡ് ഉയര്‍ത്തിയും നിലവിലുള്ളതില്‍ നിന്ന് അല്‍പ്പം വീതികൂട്ടിയുമാണ് കോണ്‍ക്രീറ്റ് കട്ട വിരിച്ചിട്ടുള്ളത്. കെ വി അബ്ദുല്‍ ഖാദര്‍ എം.എല്‍.എ. അനുവദിച്ച 94 ലക്ഷം രൂപയുടെ ഫണ്ട് ഉപയോഗിച്ചായിരുന്നു പദ്ധതി നടപ്പിലാക്കിയത്. ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന ഈ റോഡിലൂടേയുള്ള ഗതാഗതം 22 ദിവസത്തോളം പൂര്‍ണ്ണമായും നിരോധിച്ചായിരുന്നു നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ടാറിട്ട് അധികമാകും മുമ്പേ റോഡ് പൊട്ടിപ്പൊളിയുന്ന സ്ഥിതിയുള്ളതിനാലാണ് ഇവിടെ കോണ്‍ക്രീറ്റ് കട്ട വിരിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. 300 മീറ്റർ ദൂരം കട്ടവിരിക്കാൻ 94 ലക്ഷം രൂപയാണ് ചിലവ് വന്നത് . കട്ട വിരിക്കൽ പണി ഇഴയുന്നു എന്നാരോപിച്ചു നാട്ടുകാർ പണി തടസപ്പെടുത്തിയിരുന്നു . കോൺഗ്രസ് എം എൽ ഓഫീസിലേക്ക് മാർച്ചും സംഘടിപ്പിച്ചിരുന്നു . കനോലി കനാലിന് പടിഞ്ഞാറു ഭാഗത്ത് ഉള്ളവർക്ക് പുറത്തേക്ക് പോകാനുള്ള പ്രധാന കവാടമാണ് അടച്ചു പൂട്ടിയിരുന്നത് . കരാറു കാരന്റെ അനാസ്ഥയാണ് റോഡ് പണി പൂർത്തിയാക്കാൻ ഇത്രയും നാൾ വൈകാൻ കാരണമെന്ന് നാട്ടുകാർ ആരോപിച്ചു .

Astrologer

ഇതിനിടെ ചരക്കുലോറികള്‍ ഉള്‍െ പ്പടെയുള്ള വലിയ വാഹനങ്ങളും ബസും നവീകരി ച്ചമുല്ല ത്തറ റോഡിലൂടെയുള്ള ഗതാഗത ത്തിനായി ശനിയാഴ്ച വരെ കാ ത്തിരിക്കണമെന്ന്ദേശീയപാത അധികൃതര്‍ അറിയിച്ചു .ചെറു വാഹനങ്ങള്‍ക്ക് മാത്രമാണ് നിലവില്‍ ഗതാഗത ത്തിനായിതുറന്നുകൊടു ത്തിട്ടുള്ളത്.സിമന്‍റ കട്ട വിരി ച്ച റോഡിന് ഇരുവശ ത്തും കോണ്‍ക്രീറ്റ്ചെയ്തത് ഉറക്കുന്നതിനാണ് വലിയ വാഹനങ്ങള്‍ക്ക് ശനിയാഴ്ച വരെ നിയ ന്ത്രണംഏര്‍െ പ്പടു ത്തിയിരിക്കുന്നത്.

Vadasheri Footer