Header

ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയുടെ ഒന്നാം വാര്‍ഷികാഘോഷം 20ന്

ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയുടെ ഒന്നാം വാര്‍ഷികാഘോഷം ഒരു വർഷം നീണ്ടു നിൽക്കുന്ന വികസന പ്രവർത്തനങ്ങളുടെ സമാരംഭവും ജനുവരി 20 ന് വിപുലമായ ചടങ്ങുകളോടെ ആഘോഷിക്കുമെന്ന് ദേവസ്വം ചെയർമാൻ അഡ്വ കെ.ബി മോഹൻദാസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.. വാര്‍ഷികാഘോഷദിനമായ 20-ന്, ഗുരുവായൂര്‍ ദേവസ്വം മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍വെച്ച് നടത്തപ്പെടുന്ന പൊതുസമ്മേളനത്തില്‍ പുത്തന്‍ വികസന പദ്ധതികളുടെ ഉദ്ഘാടനകര്‍മ്മം, വിദ്യാഭ്യാസ മന്ത്രി പ്രൊ: സി. രവീന്ദ്രനാഥ് നിര്‍വ്വഹിയ്ക്കുമെന്നും ചെയര്‍മാന്‍ അറിയിച്ചു.

ഭാഗീകമായി ജീര്‍ണ്ണാവസ്ഥയിലായികിടക്കുന്ന ക്ഷേത്രം കൂത്തമ്പലത്തിന്റെനവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ക്ഷേത്രത്തിലെ പ്രധാന വഴിപാടായ നെയ്യ്പായസം അലുമിനിയം കോമ്പോസിറ്റ് ക്യാനുകളിൽ ഭക്തർക്ക് വിതരണം ചെയ്യുന്നതിനും അന്നേദിവസം വേദിയിൽ തുടക്കം കുറിക്കുമെന്നും ചെയർമാൻ അറിയിച്ചു. ഭക്തന്റെ വഴിപാടായാണ് 40 ലക്ഷം രൂപ ചെലവിൽ കൂത്തമ്പലം പൗരാണിക നിലനിർത്തി പുതുക്കി പണിയുന്നത്. 20 ദിവസമെങ്കിലും കേടു കൂടാതെ ഇരിക്കുന്ന രീതിയിൽ പ്രത്യേകമായാണ് നെയ്യ്പായസം തയ്യാറാക്കുക. 250 മില്ലി പായസത്തിന് 90 രൂപ നിരക്കിലാണ് പായസം വിതരണം ചെയ്യുക . രാവിലെ 3 മുതൽ 10 വരെ പായസം ഭക്തജനങ്ങൾക്ക് വാങ്ങുന്നതിനുള്ള സൗകര്യം ഉറപ്പാക്കുമെന്നും ചെയർമാൻ അറിയിച്ചു.

Astrologer

കൂടാതെ അടുത്തമാസം രണ്ടിന് ദേവസ്വം കംഫര്‍ട്ട് സ്റ്റേഷന്‍ കെട്ടിടത്തില്‍ ഒരുലക്ഷംലിറ്റര്‍ വെള്ളം സംഭരിയ്ക്കാവുന്ന ഓവര്‍ ഹെഡ്ടാങ്കിന്റെ തറക്കല്ലിടല്‍ കര്‍മ്മവും, വൈജയന്തി ബില്‍ഡിങ്ങില്‍ നിര്‍മ്മിയ്ക്കാനിരിയ്ക്കുന്ന ക്യൂ കോംപ്ലക്‌സിന്റെ നിര്‍മ്മാണോദ്ഘാടനവും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വ്വഹിയ്ക്കുമെന്നും ചെയര്‍മാന്‍ അറിയിച്ചു. വൈജയന്തി ബില്‍ഡിങ്ങില്‍ ശീതീകരണമുള്‍പ്പടെയുള്ള ക്യൂ കോംപ്ലക്‌സിന് 20-കോടിയോളം ദേവസ്വം രൂപചിലവ് പ്രതീക്ഷിയ്ക്കുന്നുണ്ട്. വൈജയന്തി ബില്‍ഡിങ്ങില്‍ ക്യൂകോംപ്ലക്‌സിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഒഴിവാക്കപ്പെടുന്ന കച്ചവടക്കാര്‍ക്ക് പുനരധിവാസം ഉറപ്പുവരുത്തും.

കഴിഞ്ഞ യു.ഡി.എഫ് ഭരണസമിതി 125-കോടിരൂപചിലവില്‍ സത്രം കോംപൗണ്ടില്‍ നിന്ന് തുടങ്ങുന്ന ക്യൂ കോംപ്ലക്‌സ് നിര്‍മ്മാണം, പ്രായോഗികമായ ന്യൂനതകള്‍ പരിഹരിയ്ക്കാതേയും, വിശദമായ പഠനം നടത്താതേയുമെടുത്ത തീരുമാനമാണെന്ന് ചെയര്‍മാന്‍ കൂട്ടിചേര്‍ത്തു. കൂടാതെ പടിഞ്ഞാറേനട വികസനം ഈ ഭരണസമിതിയുടെ കാലാവധിയ്ക്കുള്ളില്‍ പ്രാവര്‍ത്തികമാക്കുമെന്നും ചെയര്‍മാന്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ദേവസ്വം അഡ്മ്‌നിസ്റ്റ്രേറ്റര്‍ എസ്.വി. ശിശിര്‍, ഭരണസമിതി അംഗങ്ങളായ എ.വി. പ്രശാന്ത്, ഉഴമലയ്ക്കല്‍ വേണുഗോപാല്‍, കെ.കെ. രാമചന്ദ്രന്‍, എം. വിജയന്‍ എന്നിവര്‍ പങ്കെടുത്തു.