Above Pot

ഗരുവായൂർ ഉത്സവകഞ്ഞി, റേഷൻ സമ്പ്രദായം പിൻവലിച്ചു .

ഗുരുവായൂർ : ഗരുവായൂർ ക്ഷേത്രത്തിലെ ഉത്സവക്കഞ്ഞി പകർച്ചക്ക് ദേവസ്വം ഏർപ്പെടുത്തിയ റേഷൻ സമ്പ്രദായം പിൻവലിച്ചു . ഒരു കാർഡിൽ കഞ്ഞിക്കും പുഴുക്കിനുമായി രണ്ട് പാത്രത്തിൽ കൂടുതൽ കൊണ്ട് വരരുതെന്ന് ഉപാധി വെച്ചിട്ടുണ്ട് . ഇത്തവണ ഉത്സവ കഞ്ഞി പകർച്ചക്ക് ഒരു കാർഡിന് 5 ലിറ്റർ കഞ്ഞിയും ഒന്നര ലിറ്റർ പുഴുക്കും എട്ടു പപ്പടവും മാത്രമെ നൽകുകയുള്ളൂ എന്ന് വാർത്ത സമ്മേളനത്തിൽ ഭരണ സമിതി അറിയിച്ചിരുന്നു .ഭഗവാന്റെ പ്രസാദമായ കഞ്ഞി വിതരണത്തിൽ റേഷൻ ഏർപ്പെടുത്തിയതിനെതിരെ ഭക്തരുടെ ഭാഗത്ത് നിന്ന് വ്യാപക പ്രതിഷേധമാണ് ഉയർന്നത് . റേഷൻ ഏർപ്പടുത്തിയതിനെതിരെ പ്രസാദ വിതരണത്തിന് അരി വഴിപാട് നൽകിയ ഭക്തനും അനിഷ്ടം പ്രകടിപ്പിച്ചിരുന്നു . ഉത്സവ കാലത്ത് പ്രസാദ കഞ്ഞി നൽകുന്നതിന് ആവശ്യമായ വസ്തുക്കൾ എത്രവേണമെങ്കിലും നൽകാൻ വഴിപാടുകാരും തയ്യാറാണത്രെ. ഗുരുവായൂർ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ചുള്ള കഞ്ഞി ഗുരുവായൂർ നിവാസികളുടെയും ഭക്തരുടെ ഒരു വികാരമാണ് . അതിനെതിരെയുള്ള എന്ത് നടപടിയും അവരെ ആശങ്ക പെടുത്തുന്നതാണ് . കഞ്ഞി കുടിക്കാൻ എത്തുന്നവർക്ക് തിങ്കളാഴ്ച രാവിലെ 9 മുതൽ നൽകി തുടങ്ങും ക്ഷേത്രത്തിന്റെ തെക്കേ മുറ്റത്ത് കൂറ്റൻ പന്തൽ തയ്യാറായി കഴിഞ്ഞു . സംസ്ഥാന സ്‌കൂൾ കലോത്സവത്തിലെ സ്ഥിര പാചക വിദഗ്ദൻ പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വ ത്തിലാണ് പ്രസാദ കഞ്ഞിയും പുഴുക്കും തയ്യാറാക്കുന്നത് . ആദ്യമായാണ് പഴയിടം ഗുരുവായൂരിൽ ഉത്സവ കഞ്ഞിയുടെ ഭാഗമായി എത്തുന്നത് .

First Paragraph  728-90