Header

കാസർഗോഡ് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വെട്ടേറ്റു കൊല്ലപ്പെട്ടു

കാസർകോട്: പെരിയ കല്ല്യോട്ട് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തി. ഞായറാഴ്ച്ച രാത്രി ഏഴ് മണിയോടെയാണ് സംഭവം. കല്ല്യോെട്ട കൃഷ്ണെൻറയും ബാലാമണിയുടേയും മകൻ കിച്ചു എന്ന കൃപേഷ് (19) കൂരാങ്കരയിലെ സത്യനാരായണൻ്റെ മകൻ ജോഷി എന്ന ശരത്ത് (22) എന്നിവരാണ് വെട്ടേറ്റ് മരിച്ചത്.
പെരിയ കല്ല്യോെട്ട സജീവ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ്. ശരത്തിനെ വീട്ടിലേക്ക് കൊണ്ടു വിടുന്നതിനിടെ കൂരാങ്കരയിൽ വെച്ച് ജീപ്പിലെത്തിയ സംഘം വെട്ടി വീഴ്ത്തുകയായിരുന്നു.  സംഭവത്തിന് പിന്നിൽ സി.പി. എം പ്രവർത്തകരാണെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. ജില്ലയിൽ തിങ്കളാഴ്ച കോൺഗ്രസ് ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗത്തെ അക്രമിച്ചതിലുള്ള പ്രതികാരമായാണ് ഇരുവരെയും കൊലപ്പെടുത്തിയെന്നാണ് കരുതുന്നത്. മുന്നാട് പീപ്പിള്‍സ് കോളജില്‍ വിദ്യാര്‍ത്ഥികളായ കല്യോട്ടെ യുവാക്കളെ സ്ഥിരമായി അക്രമിക്കുന്നത് പതിവായതിന്‍റെ പേരില്‍ മാസങ്ങള്‍ക്ക് മുമ്പ് ബസ് തടഞ്ഞ് സി.പി.എം പ്രവര്‍ത്തകരെ ആക്രമിച്ചിരുന്നു.
ഇതിലെ പ്രതി കൂടിയാണ് കൊല്ലപ്പെട്ട ശരത്ത്. സി.പി.എം പെരിയ ലോക്കല്‍ കമ്മിറ്റി അംഗം ഏച്ചിലടുക്കത്തെ എ പീതാംബരന്‍, കേരളാ പ്രവാസി സംഘം വില്ലേജ് സെക്രട്ടറി കല്യോട്ടെ എ സുരേന്ദ്രന്‍ എന്നിവരെ വെട്ടിപ്പരിക്കേല്‍പിക്കുകയാണ് ചെയ്തത്. ഈ സംഭവത്തില്‍ ശരത്ത് അടക്കം 11 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ നരഹത്യാശ്രമത്തിന് പോലീസ് കേസെടുത്തിരുന്നു. ഇതിനു ശേഷം പലപ്പോഴായി പെരിയയിലും പരിസരങ്ങളിലും സി.പി.എം – കോണ്‍ഗ്രസ് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയായിരുന്നു.

Astrologer

നേരത്തെ പെരിയ പോളിടെക്‌നിക്കില്‍ വിദ്യാര്‍ത്ഥിയായിരുന്നു കൊല്ലപ്പെട്ട കൃപേഷ്. ഞായറാഴ്ച കല്യോട്ട് നടന്ന ക്ഷേത്രോത്സവത്തിനിടെയാണ് സി.പി.എം പ്രവര്‍ത്തകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ രാത്രിയോടെ സംഘര്‍ഷമുണ്ടായിരുന്നു. സംഘര്‍ഷം പടരാതിരിക്കാന്‍ പെരിയയിലും പരിസരപ്രദേശങ്ങളിലും പൊലീസ് കനത്ത സുരക്ഷ ഏര്‍പെടുത്തിയിട്ടുണ്ട്. സിപിഎമ്മിന്റ മേഖല ജാഥാ ജില്ലാ വിട്ടു പോകുന്നതിനു മുൻപാണ് കൊലപാതകം അരങ്ങേറിയത് . തിങ്കളാഴ്ച കെ എസ് യു സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട് . യുഡി എഫിലെ ഉഭയ കക്ഷി ചർച്ചകൾ റദ്ദാക്കി കോൺഗ്രസ് നേതാക്കൾ നേതാക്കൾ കാസർകോട്ടേക്ക് തിരിച്ചു