Above Pot

ഗുരുവായൂര്‍ അഴുക്കുചാല്‍ പദ്ധതി: ഡിസംബര്‍ 31 നകം ഭാഗികമായി കമ്മീഷൻ ചെയ്യും

ഗുരുവായൂര്‍:നാലു പതീറ്റാണ്ടോളമായുള്ള ഗുരുവായൂരിന്റെ കാത്തിരിപ്പു പദ്ധതിയായ ഗുരുവായൂര്‍ അഴുക്കുചാല്‍ പദ്ധതിയുടെ രണ്ടു സോണുകള്‍ ഡിസംബര്‍ 31 നകം കമ്മീഷന്‍ ചെയ്യാന്‍ വകുപ്പുമന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഇതിനുമുമ്പും പല തീയ്യതികള്‍ പ്രഖ്യാപിക്കുന്ന മന്ത്രിതല യോഗങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഡിസംബര്‍ മാസത്തിനപ്പുറം പദ്ധതി നീണ്ടുപോകരുതെന്ന് മന്ത്രി കര്‍ശന നിര്‍ദ്ദേശം നല്‍കി.

First Paragraph  728-90

ചക്കംകണ്ടത്തുള്ള ട്രീറ്റ്‌മെന്റ് പ്ലാന്റിലേക്ക് മൂന്നു സോണുകളായാണ് പൈപ്പ് ലൈനുകളും ചേമ്പറുകളും ബന്ധിപ്പിച്ചിട്ടുള്ളത്.അതില്‍ ഒന്നും മൂന്നും സോണുകളാണ് കമ്മീഷന്‍ ചെയ്യുന്നത്.പടിഞ്ഞാറെ നട മുതല്‍ മുതുവട്ടൂര്‍ വരെയുള്ള രണ്ടാം സോണില്‍ നിര്‍മാണം പൂര്‍ണ്ണമായിട്ടില്ല.അതുംകൂടി പൂര്‍ത്തിയാക്കാന്‍ കാത്തു നിന്നാല്‍ പദ്ധതി ഇനിയും വൈകുമെന്നുള്ളതിനാലാണ് രണ്ടു സോണുകള്‍ വെച്ച് അഴുക്കുചാല്‍ പദ്ധതി ആരംഭിക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചത്.

Second Paragraph (saravana bhavan

ശ്രീവത്സം ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ കെ.വി.അബ്ദുള്‍ ഖാദര്‍ എം.എല്‍.എ,ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ കെ.ബി.മോഹന്‍ദാസ്,നഗരസഭ ചെയര്‍പേഴ്‌സണ്‍ വി.എസ്.രേവതി,വൈസ് ചെയര്‍മാന്‍ കെ.പി.വിനോദ്,ജലഅതോറിറ്റി ചീഫ് എന്‍ജിനീയര്‍ സുധീര്‍,സൂപ്രണ്ടിങ് എന്‍ജിനീയര്‍ പോളി പീറ്റര്‍,എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സജീവ്,അസി.എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ജീസ,അസിസ്റ്റന്റ് എന്‍ജിനീയര്‍ സി.എം.മനസ്വി തുടങ്ങിയവര്‍ പങ്കെടുത്തു.

യോഗത്തിനുശേഷം ചക്കംകണ്ടത്തെ ട്രീറ്റ്‌മെന്റ് പ്ലാന്റ് മന്ത്രി സന്ദര്‍ശിച്ചു.പദ്ധതി വൈകുന്നതുകൊണ്ട് ട്രീറ്റ് മെന്റ് പ്ലാന്റിലെ ഉപകരണങ്ങളും കേടുവന്നിരുന്നു.അതെല്ലാം ഇപ്പോള്‍ പ്രവര്‍ത്തന ക്ഷമമാക്കിയിട്ടുണ്ട്.തുരുമ്പ് പിടിച്ച പൈപ്പുകൾ എല്ലാം ഒരാഴ്ചക്കുള്ളിൽ മാറ്റി സ്ഥാപിക്കുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ മന്ത്രിക്ക് ഉറപ്പു നൽകി .