എസ് എസ് എഫ് പുസ്തകോത്സവം മന്ത്രി വി.എസ് സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു .

">

ചാവക്കാട് :എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവിന്റെ അനുബന്ധമായി സംഘടിപ്പിച്ച ഐ പി ബി പുസ്തകോത്സവം കൃഷി വകുപ്പ് മന്ത്രി വി.എസ് സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു . പുതിയ നൂറു പുസ്തകങ്ങളുടെ പ്രകാശനം പുസ്തകോത്സവത്തിൽ നടക്കുന്നുണ്ട് . മുഹമ്മദ് പാറന്നൂർ രചിച്ച പ്രകൃതിയെ കണ്ടും തൊട്ടും എന്ന പുസ്തകം .പ്രകാശനം ചെയ്ത് മന്ത്രി സുനിൽ കുമാർ പ്രകാശനത്തിന്റെ തുടക്കം കുറിച്ചു .ആഴത്തിലുള്ള വായനയാണ് മനുഷ്യ സംസ്കാരത്തിന്റെ വലിയ സമ്പത്തെന്ന് മന്ത്രി അഭിപ്രായപ്പെട്ടു .

കേരളത്തിലെ പ്രമുഖ പ്രസാധകരുടെ പുസ്തകങ്ങൾ പുസ്തകോത്സവത്തിൽ ലഭ്യമാണ് .ഐ പി ബി ഡയറക്ര്‍ മജീദ് അരിയല്ലൂര്‍, മേനേജര്‍ സലീം അണ്ടോണ എസ് എഫ് സംസ്ഥാന പ്രസിഡന്റ് സി കെ റാഷിദ് ബുഖാരി എസ് വൈ എസ് സംസ്ഥാന സെക്രട്ടറി എം എം ഇബ്രാഹീം ജില്ലാ സെക്രട്ടറി ജാഫര്‍ ചേലക്കര സംസാരിച്ചു. നഗരിയില്‍ സ്വാഗത സംഘം ചെയര്‍മാന്‍ ഹുസൈന്‍ ഹാജി പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന ആത്മീയ സംഗമം എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് റാഷിദ് ബുഖാരി അദ്ധ്യക്ഷത വഹിച്ചു എസ് എഫ് എഫ് ദേശീയ ജനറല്‍ സെക്രട്ടറി ഫാറുഖ് നഈമി അല്‍ ബുഖാരി കൊല്ലം ഉദ്ഘാടനം ചെയ്തു . ദേവര്‍ഷോല അബ്ദുസ്സലാം മുസ്ലിയാര്‍ ആത്മീയ്യ പ്രഭാഷണം നടത്തി .ഹാഫിള് സ്വാദിഖ് അലി ഫാള്വിലിയുടെ നേത്യത്വത്തില്‍ ഖസീദത്തുല്‍ ബുര്‍ദ ആസ്വാദനവും ഖവാലിയും

നടന്നു

Leave a Reply

Your email address will not be published. Required fields are marked *

Sponsors