Post Header (woking) vadesheri

ഗുരുവായൂരിലേക്കുള്ള ട്രെയിൻ താത്കാലിക മായി റദ്ദാക്കി

Above Post Pazhidam (working)

ഗുരുവായൂർ : പൂങ്കുന്നം-ഗുരുവായൂര്‍ റെയില്‍വേ പാളത്തില്‍ വെള്ളം കയറിയതിനാല്‍ ഗുരുവായൂരിലേക്കുള്ള ട്രെയിന്‍ സര്‍വീസുകള്‍ താല്‍ക്കാലികമായി റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു. ഗുരുവായൂര്‍ – തിരുവനന്തപുരം ഇന്റര്‍സിറ്റി (16342), ഗുരുവായൂര്‍ – മധുരൈ എക്സ്പ്രസ് (16328) എന്നീ ട്രെയിനുകള്‍ തൃശൂരില്‍ നിന്നാകും വ്യാഴാഴ്ച യാത്ര ആരംഭിക്കുക.ബുധനാഴ്ച രാത്രി ഗുരുവായൂരിൽ നിന്നും പുറപ്പെടേണ്ട ചെന്നൈ എഗ്മോർ ട്രെയിൻ തൃശ്ശൂരിൽ നിന്നുമാണ് യാത്ര ആരംഭിക്കുന്നത്. ഗുരുവായൂരിൽ നിന്നും യാത്ര ക്കാരെ ബസിൽ തൃശൂരിൽ എത്തിക്കാൻ നടപടികൾ പൂർത്തിയായതായി റെയിൽവേ അറിയിച്ചു.

Arya bhavan inner

ഗുരുവായൂര്‍ – എറണാകുളം പാസഞ്ചര്‍ (06439) പുതുക്കാട് നിന്നും സര്‍വീസ് നടത്തും. എറണാകുളം – ഗുരുവായൂര്‍ പാസഞ്ചര്‍ ട്രെയിന്‍ തൃശൂര്‍ വരെ മാത്രമേ സര്‍വീസ് നടത്തൂ. ഉച്ചയ്ക്കുള്ള ഗുരുവായൂര്‍ – എറണാകുളം പാസഞ്ചര്‍ (06447) തൃശൂരില്‍ നിന്നുമാത്രമാണ് യാത്ര തുടങ്ങുക. തൃശൂര്‍ – കണ്ണൂര്‍ പാസഞ്ചര്‍ ഷൊര്‍ണൂരില്‍ നിന്നാകും സര്‍വീസ് നടത്തുക

Second Paragraph  Sarovaram(working)

കൂടാതെ, ഷൊര്‍ണൂര്‍ – തൃശൂര്‍ (06461), ഗുരുവായൂര്‍ – തൃശൂര്‍ (06445), തൃശൂര്‍ – ഗുരുവായൂര്‍ (06446) പാസഞ്ചര്‍ ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കിയതായും റെയില്‍വേ അറിയിച്ചു.

Third paragraph Saravan bhavan