ക്ഷേത്ര നടയിൽ ക്ഷേത്രാചാര ക്ഷേമസമിതിയുടെ ആഭിമുഖ്യത്തില്‍ തിരുവാതിരക്കളി സമര്‍പ്പണം

">

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രാചാര ക്ഷേമസമിതിയുടെ ആഭിമുഖ്യത്തില്‍ വര്‍ഷംതോറും തിരുവാതിരനാളില്‍ ഗുരുവായൂര്‍ ക്ഷേത്രനടയില്‍ നടത്തിവരുന്ന തിരുവാതിരക്കളി സമര്‍പ്പണവും, സമാദരസദസ്സും പ്രൗഢഗംഭീരമായി ആഘോഷിച്ചു. ക്ഷേത്രത്തിലെ പാരമ്പര്യ ജീവനക്കാരായ ഉരല്‍പ്പുരസംഘമാണ് ആദ്യ സമര്‍പ്പണം നടത്തിയത്. തിരുതിരക്കളി ആചാര്യയും, ശ്രീകൃഷ്ണാ കോളേജ് പ്രഫസറുമായിരുന്ന കെ.എന്‍ ഓമനയെ ചടങ്ങില്‍ പൊന്നാട ചാര്‍ത്തി ഉപഹാരം നല്‍കി ആദരിച്ചു. ക്ഷേത്രാചാര വനിതാവേദി കണ്‍വീനര്‍ ശോഭാഹരിനാരായണന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങ്, ആഞ്ഞം മാവാധവന്‍ നമ്പൂതിരി നിലവിളക്ക് കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഉരല്‍പ്പുര സംഘത്തോടൊപ്പം പൈതൃകം ഗുരുവായൂര്‍ വനിതാവേദി, ജ്യോതി നാരായണന്‍ കൈക്കൊട്ടിക്കളി സംഘം, ഊരകം ചിറ്റേങ്കര പല്ലിശ്ശേരി, ഓമനടീച്ചറും സംഘവും, ശ്രീ പാര്‍വ്വതി തിരുവാതിര എന്നിവരുടേയും സംഘങ്ങള്‍ പരിപാടിയില്‍ പങ്കുചേര്‍ന്നു. ചടങ്ങില്‍ കെ.കെ. ശ്രീനിവാസന്‍, ശ്രീകുമാര്‍ പി. നായര്‍, മുരളി അകമ്പടി തുടങ്ങിയവര്‍ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Sponsors