പാലുവായ് കോതകുളങ്ങര ഭഗവതിക്ഷേത്രത്തിലെ നടപ്പുരയുടെ സമർപ്പണം നടന്നു

">

ഗുരുവായൂർ: പാലുവായ് കോതകുളങ്ങര ഭഗവതിക്ഷേത്രത്തിൽ 40 ലക്ഷത്തോളം രൂപ ചെലവിൽ നിർമ്മിച്ച നടപ്പുരയുടെ സമർപ്പണം നടന്നു. ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് കാർമ്മികനായി. സമർപ്പണ ചടങ്ങിനോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ദിനേശൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു. ക്ഷേത്രക്കമ്മിറ്റി പ്രസിഡൻറ് പ്രഫ.സി.സി.വിജയൻ അധ്യക്ഷത വഹിച്ചു. കവി ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി, സാഹിത്യകാരൻ രാധാകൃഷ്ണൻ കാക്കശ്ശേരി, ഗുരുവായൂർ പ്രഭാകർജി, ഗുരുവായൂർ മുൻ മേൽശാന്തി ഇടവഴിപ്പുറത്ത് കൃഷ്ണൻ നമ്പൂതിരിപ്പാട്, രാധാകൃഷ്ണൻ നായർ നാരോത്ത്, പി.എസ്.രാജൻ എന്നിവർ സംസാരിച്ചു. നടപ്പുര നിർമ്മാണ ജോലികൾക്ക് നേതൃത്വം വഹിച്ചവരെയും ക്ഷേത്രം മേൽശാന്തി മേൽശാന്തി പെരുമ്പിള്ളി ശ്രീധരൻ നമ്പൂതിരിയേയും ചടങ്ങിൽ ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Sponsors