തണൽ കലാകായിക സംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ഫുട്ബാൾ മത്സരം സംഘടിപ്പിച്ചു

ഗുരുവായൂര്‍: തണൽ കലാകായിക സംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സഖാവ് പി. കൃഷ്ണപിള്ള സ്മാരക വിന്നേഴ്സ് ട്രോഫിക്കായുള്ള ഫുട്ബാൾ ടൂർണമെൻറിൽ തൃശൂർ സിദാൻ ബോയ്സ് ജേതാക്കളായി. മുൻ നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ് ട്രോഫി സമ്മാനിച്ചു. നഗരസഭ വൈസ് ചെയർമാൻ കെ.പി. വിനോദ് അധ്യക്ഷത വഹിച്ചു. സ്പോർട്ട്സ് കൗൺസിലിൽ പ്രസിഡൻറ് കെ.ആർ. സാബശിവൻ, ജില്ല ഫുട്ബാൾ അസോസിയേഷൻ വൈസ് പ്രസിഡൻറ് സി. സുമേഷ് എന്നിവർ മുഖ്യാതിഥികളായി. നഗരസഭ മുൻ ചെയർമാൻ ടി.ടി. ശിവദാസൻ ,കെ.വി. സുഭാഷ്, കെ.ബി. സുന്ദരൻ, കെ.ബി. പ്രതീഷ്, വി. അനൂപ്, എറിൻ ആൻറണി, കെ.വി. ജനാർദ്ധനൻ, എം.എസ്. സൂരജ്, വി.സി. മിഥുൻ എന്നിവർ സംസാരിച്ചു.