Madhavam header
Above Pot

ഗുരുവായൂർ ക്ഷേത്രത്തിലെ മണി കിണർ വറ്റിക്കുന്നു , ദർശനത്തിന് നിയന്ത്രണം

ഗുരുവായൂര്‍: വർഷങ്ങൾക്ക് ശേഷം ക്ഷേത്രം നാലമ്പലത്തിനകത്ത് അഭിഷേകത്തിനും നിവേദ്യത്തിനും മറ്റുമായി വെള്ളമെടുക്കുന്ന വിശിഷ്ടമായ മണികിണര്‍ വറ്റിച്ച് ശുദ്ധീകരിക്കുന്നു . ഏപ്രിൽ അഞ്ചിനാണ്
കിണർ വൃത്തിയാക്കുന്നത് . കിണർ ശുദ്ധീകരിക്കുന്നതിനെ തുടർന്ന് കാലത്ത് 10.00 ന് ഉച്ചപൂജ കഴിഞ്ഞ് ക്ഷേത്രനട നേരത്തെ അടയ്ക്കുന്നതായിരിക്കും. വൈകീട്ട് 4.30 വരെ ദര്‍ശന സൗകര്യം ഉണ്ടായിരിക്കുന്നതല്ല. ക്ഷേത്രത്തില്‍ പതിവുള്ള പ്രസാദഊട്ട് ഉണ്ടായിരിക്കും. എന്നാല്‍ വഴിപാടുകള്‍ക്ക് നിയന്ത്രണം ഉണ്ടാകും .ക്ഷേത്രത്തിനകത്ത് പതിവായി നടക്കുന്ന ചോറൂണ്‍, തുലാഭാരം എന്നീ വഴിപാടുകള്‍ അന്നേ ദിവസം കാലത്ത് 10.00 മണിവരെ മാത്രമേ ഉണ്ടായിരിക്കുകയുള്ളു എന്ന് ദേവസ്വം വാർത്ത കുറിപ്പിൽ അറിയിച്ചു

Vadasheri Footer