ലോകസഭ തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകൻ തൃശൂരിലെത്തി

ഗുരുവായൂർ : ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശൂർ പാർലമെൻറ് മണ്ഡലം തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകനായ എസ്. രങ്കരാജൻ മണ്ഡലത്തിലെത്തി. കളക്ടറേറ്റിൽ വരണാധികാരിയായ ജില്ലാ കളക്ടർ ടി.വി. അനുപമയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഇന്ത്യൻ റവന്യു സർവീസ് ഉദ്യോഗസ്ഥനായ എസ്. രങ്കരാജൻ ചെന്നൈയിൽ ഇൻകം ടാക്‌സ് അസിസ്റ്റൻറ് കമീഷണറാണ്. പൊതുജനങ്ങൾക്ക് സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് ചെലവ് സംബന്ധിച്ച് പരാതികൾ ചെലവ് നിരീക്ഷകനെ അറിയിക്കാവുന്നതാണ്. ഫോൺ: 9539498753.