വാഹനമിടിച്ച് ചത്ത മുള്ളൻ പന്നിയെ കടത്തി കൊണ്ടുപോയ സംഭവത്തിൽ അന്വേഷണം തുടങ്ങി

ഗുരുവായൂർ : പാവറട്ടിയിൽ വാഹനമിടിച്ച് ചത്ത മുള്ളൻ പന്നിയെ അജഞാതന്‍ കടത്തി കൊണ്ടുപോയ സംഭവത്തില്‍ വനം വകുപ്പ് ഉദ്യാഗസ്ഥര്‍ അന്വേഷണം ആരംഭിച്ചു. സംഭവസ്ഥലത്ത് നി്ന്ന് മുള്ളുകള്‍ ശേഖരിച്ചു. സമീപത്തേ സി.സി.ടി.വി ക്യമാറകള്‍ പരിശോധിച്ചാണ് അന്വഷണം പുരോഗമിക്കുന്നത് സംഭവസമയത്ത്് നാട്ടുക്കാര്‍ പകര്‍ത്തിയ മൊബൈല്‍ ചിത്രങ്ങളും സംഘം പരിശോധിച്ചു.ബുധനാഴ്ച്ച രാവിലെയാണ് സംഭവം വാഹനം ഇടിച്ച്്ചത്ത് മുള്ളന്‍ പന്നിയെ അജ്ഞാന്‍ കടത്തി കൊണ്ടുപോവുകയായിരുന്നു. മുന്ന് കിലോയിലധികം തൂക്കം വരുന്ന മുള്ളന്‍ പന്നി ഷെഡൂള്‍ 2 പെട്ടി്ട്ടുള്ളതാണ് പൊങ്ങണങ്ങാട് ഫോറസ്റ്റ് ഡിവിഷന്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ മനു.കെ നായര്‍,ഡി.എഫ്.ഒ മാരായ പി.ബി ദിലീപ്,എം ദിനേഷ് എന്നിവരുടെനേതൃത്വത്തിലാണ് അന്വഷണം പുരോഗമിക്കുന്നത്.