ഗുരുവായൂർ ക്ഷേത്രത്തിൽ ഞായറാഴ്ച വൻ വിവാഹ തിരക്ക്,ക്ഷേത്ര നഗരി നിശ്ചലമാകും
ഗുരുവായൂര്‍: ചിങ്ങത്തിലെ പ്രധാന പ്പെട്ട ഞായറാഴ്ചകളിൽ ഒന്നായ സെപ്‌തംബർ ഒന്നിന് ഗുരുവായൂർ ക്ഷേത്രത്തിൽ 210ഓളം വിവാഹങ്ങള്‍.വിവാഹം നടത്താൻ മികച്ച നാളുകളിൽ ഒന്നായ ഉത്രം നാളും ഞായറും ഒത്തു വന്നതോടെ വിവാഹ മുഹൂർത്തങ്ങൾക്ക് ജ്യോതിഷികൾ സെപ്തംബർ ഒന്നിന് തന്നെ കുറിപ്പ് തയ്യാറാക്കി നൽകുകയായിരുന്നു . രാത്രി ക്ഷേത്ര കൗണ്ടര്‍ അടക്കുന്നതുവരെ 209 വിവാഹങ്ങള്‍ ശീട്ടാക്കിയിട്ടുണ്ട്.ഒന്നിന് രാവിലെയും വിവാഹം ശീട്ടാക്കാൻ കഴിയും . രണ്ട് വര്‍ഷം മുമ്പ് നടന്ന 276 വിവാഹങ്ങളാണ് ഗുരുവായൂരിലെ നിലവിലെ റെക്കോര്‍ഡ്.
ഗുരുവായൂർ പാർക്കിങ് സ്ഥലങ്ങൾ എല്ലാം നിർമാണങ്ങൾക്കായി അടച്ചിട്ടതോടെ റോഡുകൾ എല്ലാം വിവാഹ പാർട്ടികൾ കയ്യേറും . ഉച്ചവരെ ക്ഷേത്ര നഗരി വാഹനങ്ങൾ കൊണ്ട് വീർപ്പു മുട്ടും .പടിഞ്ഞാറേ നടയിൽ പഴയ മായാ ബസ് സ്റ്റാന്റും , സമീക്ഷ പറമ്പും പാർക്കിങിനായി തയ്യാറാക്കിയിട്ടുണ്ടെങ്കിലും ഒരു വാഹനം പോലും അങ്ങോട്ട് വഴി തിരിച്ചു വിടാൻ പോലീസ് തയ്യാറാകില്ല . അവധി ദിനമായതിനാൽ ക്ഷേത്ര ദർശനത്തിനും വലിയ തിരക്ക് ഉണ്ടാകും ക്ഷേത്ര ദർശനത്തിന് എത്തുന്നവർ റോഡരുകിൽ വാഹനം പാർക്ക് ചെയ്ത് പോയതിന് ശേഷമാകും ട്രാഫിക്ക് നിയന്ത്രിക്കാൻ പോലീസ് എത്തുക . ഒരു മണിക്കൂർ നേരത്തെ പോലീസിനെ ഡ്യൂട്ടിക്ക് നിയോഗിക്കുകയാണെങ്കിൽ ട്രാഫിക്ക് ബ്ലോക്ക് ഒരു പരിധി വരെ ഒഴിവാക്കാൻ കഴിയുമെന്ന് പറയുന്നു
strong>
കോടതി പരസ്യം
ബഹു: ചാവക്കാട് സബ്ബ് കോടതി മുമ്പാകെ
AS 47/ 2018</p >
ചാവക്കാട് താലൂക്ക് ഏങ്ങണ്ടിയൂർ അംശം ദേശത്ത് ചക്കും കേരൻ വാസു മകൻ സജീവ് എന്നവർക്ക് വേണ്ടി ടിയാന്റെ മുക്ത്യാർ ഏജന്റ് ചക്കും കേരൻ സജീവ് ഭാര്യ ഷേർളി …………………………………………………അപ്പീൽ അന്യായം .
ചാവക്കാട് താലൂക്ക് ഏങ്ങണ്ടിയൂർ അംശം ദേശത്ത് ചക്കും കേരൻ വാസു മക്കൾ 1. ജയപ്രകാശൻ 2. പ്രദീപ് …………………………………………..3,4 അപ്പീൽ പ്രതികൾ
മേൽ നമ്പ്രിൽ 3,4 അപ്പീൽ പ്രതികൾക്കുള്ള നോട്ടീസ് പതിച്ചു നടത്തുവാൻ അനുവദിച്ച് കേസ്സ് 19.09.2019 തിയ്യതിക്ക് വിചാരണക്ക് വെച്ചിരിക്കുന്ന വിവരം ഇതിനാൽ അറിയിക്കുന്നു .ടി കേസിൽ ആക്ഷേപ മുണ്ടെങ്കിൽ അന്നെ ദിവസം രാവിലെ 11 മണിക്ക് കോടതിയിൽ ഹാജരായി ബോധിപ്പിക്കേണ്ടതാകുന്നു .
എന്ന് അപ്പീൽ അന്യായ ഭാഗം അഡ്വക്കെറ്റ് എ വൈ . ഖാലിദ് & സി രാജഗോപാലൻ ഒപ്പ്