Madhavam header
Above Pot

ഗുരുവായൂർ ദേവസ്വം ഭരണസമിതിയും, തന്ത്രിയും ഏറ്റുമുട്ടൽ പാതയിൽ

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ പുതിയതായി ആരംഭിച്ച പറ നിറക്കൽ വഴിപാടിനെതിരെ തന്ത്രി നാരായൺ നമ്പൂതിരിപ്പാട് രംഗത്ത് . പറ നിറക്കൽ വഴിപാട് നിറുത്തി വെക്കണമെന്ന് ആവശ്യപ്പെട്ട് തന്ത്രി അസ്‌മിനിസ്ട്രേറ്റർക്ക് കത്ത് നൽകി . ഭഗവാന് പറ നിറക്കാൻ ആഗ്രഹം പ്രകടിപ്പിച്ചു വരുന്ന ഭക്തരുടെ നീണ്ട കാല ആവശ്യം കണക്കിലെടുത്താണ് ദേവസ്വം ഭരണ സമിതി ഈ വഴിപാട് ആരംഭിക്കാൻ തീരുമാനം എടുത്തത് .

court ad

Astrologer

ഭരണ സമിതിയിലെ സ്ഥിരാംഗമായ തന്ത്രി ഒരു ഭരണ സമിതി യോഗത്തിലും പങ്കെടുക്കാതെ, ഭരണ സമിതി എടുക്കുന്ന തീരുമാനങ്ങൾക്ക് എതിര് നിൽക്കുകയാണെന്ന് ആരോപണം നിലവിൽ ഉണ്ട് . ക്ഷേത്രത്തിലെ താന്ത്രിക കാര്യങ്ങളിലോ നയപരമായ കാര്യങ്ങളിലോ ഭരണ സമിതി തീരുമാനം എടുക്കുമ്പോൾ അതിലൊന്നും തന്ത്രി പങ്കെടുക്കാതെ വിട്ടു നിൽക്കുകയും ആരെങ്കിലും എതിർപ്പ് ഉയർത്തി രംഗത്ത് വന്നാൽ അതേറ്റു പിടിക്കുകയുമാണ് തന്ത്രി ചെയ്യുന്നതെന്നാണ് തന്ത്രി ക്കെതിരെയുള്ള മുഖ്യ ആരോപണം .

ക്ഷേത്രത്തിലെ താന്ത്രിക കാര്യങ്ങളിൽ കൂടി തന്ത്രി നാരായണൻ നമ്പൂതിരിപ്പാട് പങ്കെടുക്കുന്നില്ല മിക്ക ചടങ്ങുകളിലും മകനെയോ മറ്റു കുടുംബാംഗങ്ങളെയോ ഏൽപ്പിക്കുകയാണ് . കഴിഞ്ഞ ദിവസം ക്ഷേത്രത്തിൽ ചെയര്മാനുമായി ഉണ്ടായ വിവാദത്തിൽ പോലും മുഖ്യ തന്ത്രി യായിരുന്നില്ല അദ്ദേഹത്തിൻറെ മകനായിരുന്നു താന്ത്രിക ചടങ്ങുകൾ നടത്തിയിരുന്നത് . മുഖ്യ തന്ത്രിക്ക് താന്ത്രിക കാര്യങ്ങൾ ചെയ്യാൻ കഴിയില്ലെങ്കിൽ മകനെയോ കുടുംബാംഗങ്ങളെയോ അധികാരപ്പെടുത്താം .എന്നാൽ ആരെയാണോ അധികാരപ്പെടുത്തുന്നത്. അത് ഇന്നയാൾ എന്ന് കാണിച്ച് അതാത് ദിവസം തന്ത്രി ദേവസ്വത്തിന് കത്ത് നൽകണ മെന്ന് ദേവസ്വം ആക്ടിൽ ഉണ്ട് . അതൊന്നും തന്ത്രി പാലിക്കാതെയാണ് ഭരണ സമിതിക്കെതിരെ തിരിയുന്നതത്രെ.

new consultancy

തന്ത്രി കുടുംബത്തിലെ അംഗമാണെങ്കിലും താന്ത്രികമായിരുന്നില്ല നാരായണൻ നമ്പൂതിരിപ്പാടിന്റെ മേഖല , 33 വർഷക്കാലത്തെ സർക്കാർ സേവന കാലാവധി കഴിഞ്ഞ് വിരമിച്ച ശേഷമാണ്‌ അദ്ദേഹം തന്ത്രിയായി ചുമതലയേറ്റത് . തറവാട്ടിലെ കാരണവർ മരിച്ചപ്പോൾ തന്ത്രി പദവി പാരമ്പര്യമായി ലഭിക്കുകയായിരുന്നു .അതിനാൽ തന്നെ അദ്ദേഹത്തിന് താന്ത്രിക കാര്യങ്ങളിൽ അവഗാഹം കുറവാണെന്നും പറയപ്പെടുന്നു . ഇത് കാരണം പൂജാധി ചടങ്ങുകളിൽ അധികം പങ്കെടുക്കുന്നത് മകനോ സഹോദര പുത്രരോ ആണ് .

buy and sell new

Vadasheri Footer