Post Header (woking) vadesheri

എ ടി എമ്മിൽ നിന്നും പണം ലഭിച്ചില്ല, എസ്‌ ബി ഐ നഷ്ടം നൽകണം

Above Post Pazhidam (working)

തൃശൂർ : എ.ടി.എം ൽ നിന്ന് പണം എടുക്കുവാൻ ശ്രമിച്ച് ലഭിക്കാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ കിള്ളിമംഗലം സ്വദേശി കാർത്തികയിലെ രവീന്ദ്രൻ നായർ ഫയൽ ചെയ്ത ഹർജിയിലാണ് ബാങ്ക് ഓഫ് ഇന്ത്യയുടെ തൃശൂർ ചേലക്കര ബ്രാഞ്ച് മാനേജർക്കെതിരെ ഇപ്രകാരം വിധിയായത്.

Poonthanam
Rugmani 700-200

രവീന്ദ്രൻ നായർ എ.ടി.എം.മുഖേനെ 10,000 രൂപ എടുക്കുവാൻ ശ്രമിച്ചുവെങ്കിലും പണം ലഭിക്കുകയുണ്ടായില്ല.എന്നാൽ രവീന്ദ്രൻ നായരുടെ എക്കൗണ്ടിൽ നിന്ന് 10,000 രൂപ നഷ്ടപ്പെട്ടിരുന്നു.തുടർന്ന് ഹർജി ഫയൽ ചെയ്യുകയാണുണ്ടായത്.ഹർജിക്കാരൻ്റെ എക്കൗണ്ടിൽ നിന്ന് 10,000 രൂപ എ.ടി.എം. ഇടപാടിലൂടെ നഷ്ടപ്പെട്ടത് തെളിവുകളിലൂടെ സ്ഥിരീകരിക്കപ്പെടുകയുണ്ടായി.എന്നാൽ ഹർജിക്കാരന് എ.ടി.എം. ഇടപാടിലൂടെ പണം ലഭിച്ചു എന്നായിരുന്നു ബാങ്കിൻ്റെ വാദം.

Vasudev Inn

എന്നാൽ ഇത് സാധൂകരിക്കുന്നതിനുള്ള തെളിവുകൾ ബാങ്കിന് ഹാജരാക്കുവാനായില്ല. ബാങ്കിൻ്റെ പ്രവൃത്തി സേവനത്തിലെ വീഴ്ചയും അനുചിത കച്ചവട ഇടപാടുമാണെന്ന് വിലയിരുത്തിയ പ്രസിഡണ്ട് സി.ടി.സാബു മെമ്പർമാരായ ശ്രീജ.എസ്., ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി, ഹർജിക്കാരന് എ.ടി.എം. ഇടപാടിലൂടെ ലഭിക്കാതിരുന്ന 10,000 രൂപയും നഷ്ടപരിഹാരമായി 50,000 രൂപയും ചിലവിലേക്ക് 10,000 രൂപയും നൽകുവാൻ കല്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി. ബെന്നി ഹാജരായി വാദം നടത്തി.