Above Pot

വേലികെട്ടിയതിനും ഉദ്ഘാടനം ദേവസ്വത്തിൻറെ ‘മീഡിയ മാനിയ’ വിവാദത്തിൽ

ഗുരുവായൂര്‍: കല്യണ മണ്ഡപത്തിന് ചുറ്റും സ്റ്റീൽകൊണ്ട് വേലികെട്ടിയതിനും ഉദ്ഘാടനം. ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസാണ് വേലി ഉദ്ഘാടനം ചെയ്തത്. തലേന്ന് തന്നെ വേലി സ്ഥാപിച്ച് നിയന്ത്രണങ്ങൾ നടപ്പാക്കിയിരുന്നെങ്കിലും വേലിയുടെ ഉദ്ഘാടനം ഗംഭീരമായി തന്നെ നടത്തി. ക്ഷേത്ര നടയിലെ കല്യാണ മണ്ഡപത്തിലെ തിരക്ക് നിയന്ത്രിക്കാനാണ് വേലി നിർമിച്ചിട്ടുള്ളത്.വരൻറെയും വധുവിന്യൻറെയും ബന്ധുക്കളായി നാലു പേര്‍ക്കു വീതവും വീഡിയോ-സ്റ്റില്‍ ഫോട്ടോഗ്രാഫര്‍മാരായി നാലുപേര്‍ക്കും മാത്രമായിരിക്കും വേലിക്കെട്ടിനപ്പുറത്തേക്ക് പ്രവേശനം. ബാക്കിയുള്ളവര്‍ സുരക്ഷാവേലിയ്ക്ക് പുറത്ത് നില്‍ക്കണം.ഇത് കൃത്യമായി പരിശോധിക്കാന്‍ ദേവസ്വം ആളെ നിയോഗിച്ചിട്ടുണ്ട്. വിവാഹം ഏറെയുള്ള ദിവസങ്ങളിൽ കല്യാണ മണ്ഡപത്തിലെ തിക്കും തിരക്കും ഒഴിവാക്കാനാണ് സുരക്ഷാ വേലി ഏര്‍പ്പെടുത്തിയത്. എന്നാൽ സ്റ്റീൽ അഴികൾ സ്ഥാപിച്ചതിന് ഉദ്ഘാടന മാമാങ്കം സംഘടിപ്പിച്ച ദേവസ്വത്തിൻറെ നടപടി വിവാദമായിട്ടുണ്ട്. ക്ഷേത്രാന്തരീക്ഷത്തിൽ പാടില്ലാത്ത ‘പബ്ലിസിറ്റി സ്റ്റണ്ട്’ മാത്രമാണ് ഭരണ സമിതിയുടെ ഉദ്ഘാടന മാമാങ്കം എന്നാണ് ആരോപണം.

First Paragraph  728-90