ഗുരുവായൂരിലെ താല്‍കാലിക ടെമ്പിള്‍ സ്റ്റേഷന്‍ തുടങ്ങി.

">

ഗുരുവായൂര്‍: പുതിയ കെട്ടിടം പണിയുന്നതിനായി ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് സ്റ്റേഷന്‍ വടക്കേ നടയിലേക്ക് മാറ്റി. ഇന്നലെ ഇതിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. കൈരളി ജംങ്ഷനടുത്ത് ദേവസ്വത്തിന്റെ പഴയ രണ്ടു നില കെട്ടിടത്തിലാണ് താല്‍കാലിക സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിച്ചത്. ഗുരുവായൂര്‍ അസി: പോലീസ് കമ്മീഷണര്‍ ബിജു ഭാസ്‌ക്കര്‍ ഉദ്ഘാടനം ചെയ്തു. ടെമ്പിള്‍ സി.ഐ: പ്രേമാനന്ദ കൃഷ്ണന്‍, എസ്.ഐ.മാരായ എ. അനന്തകൃഷ്ണന്‍, എം.പി.വര്‍ഗീസ് എന്നിവരും മറ്റ് പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

temple station old

കെട്ടിടത്തിനുള്ളില്‍ സ്റ്റേഷന്‍ പ്രവര്‍ത്തനത്തിനുവേണ്ട മുഴുവന്‍ പണികളും കഴിഞ്ഞിട്ടില്ല. സി.ഐ, എസ്.ഐ.എന്നിവരുടെ മുറികളും, പോലീസുകാര്‍ക്കിരിക്കാനുള്ള മുറികളും പണികള്‍ പൂര്‍ത്തിയായി. മുകള്‍ നിലയില്‍ വിശ്രമിക്കാനുള്ള ഹാളില്‍ പണികള്‍ തീരാനുണ്ട്. പഴയ സ്റ്റേഷന്‍ കെട്ടിടം പൊളിച്ചുകൊണ്ടിരിക്കുകയാണ്. ഈമാസം പുതിയ കെട്ടിടത്തിന് തറക്കല്ലിടും. പണി തീരാന്‍ രണ്ടുവര്‍ഷമെങ്കിലുമാകുമെന്ന് ടെമ്പിള്‍ പോലീസ് അറിയിച്ചു. അതുവരെ ഇവിടെ താല്‍ക്കാലിക സ്റ്റേഷന്‍ തുടരും

buy and sell new

Leave a Reply

Your email address will not be published. Required fields are marked *

Sponsors