
തിരൂർ : മലപ്പുറം തിരൂരിലെ മംഗലം ജങ്ഷനിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് വിദ്യാർഥികൾ കൊല്ലപ്പെട്ടു . കോഴിക്കോട് കുറ്റ്യാടി സിറാജുൽഹുദ ദഅവഅറബിക് കോളേജിൽ പഠിക്കുന്ന ഹനാൻ വെണ്ണക്കോട്, അബ്ദുള്ള വെള്ളമുണ്ട എന്നീ വിദ്യാർത്ഥികളാണ് അപകടത്തിൽ കൊല്ലപ്പെട്ട ത്. നിയന്ത്രണം വിട്ട ബൈക്ക് ബസ്സിനടിയിലേക്ക് തെന്നി വീഴുകയായിരുന്നു. കൂട്ടായിൽ നിന്ന് മംഗലത്തേക്ക് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഇവർ മംഗലം ജങ്ഷനിൽ വെച്ച് അപകടത്തിൽ പെടുകയായിരുന്നു. ഇരുവരുടെയും ദേഹത്ത് ബസ് കയറി ഇറങ്ങി. അപകടത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ബസിന്റെ പിൻചക്രം രണ്ടുപേരുടെയും ദേഹത്ത് കൂടി കയറിയിറങ്ങുകയായിരുന്നു. ബൈക്കിൽ സഞ്ചരിച്ചിരുന്ന രണ്ടുപേരും തൽക്ഷണം മരിച്ചു.
