ഗുരുവായൂര്‍ കെ.എസ്.ആര്‍.ടി.സി യാത്രക്കാര്‍ക്കായി വായനശാല തുറന്നു.

ഗുരുവായൂര്‍: ഗുരുവായൂര്‍ കെ.എസ്.ആര്‍.ടി.സി സ്റ്റേഷനില്‍ യാത്രക്കാര്‍ക്കായി തുറന്ന വായനശാല ആരംഭിച്ചു. ഗുരുവായൂര്‍ ശ്രീകൃഷ്ണ സ്‌കൂളിലെ എന്‍.എസ്.എസിന്റെ വകയായാണ് പുസ്തകശാല തുടങ്ങിയത്.സ്റ്റേഷന്‍ മാസ്റ്ററുടെ മുറിയുടെ അടുത്തായി മനോഹരമായി സജ്ജീകരിച്ചിട്ടുളളതാണ് ഓപ്പണ്‍ ലൈബ്രറി. വായനശാലയ്ക്കുള്ളില്‍ യാത്രക്കാരെ ആകര്‍ഷിക്കാന്‍ ചുമര്‍ച്ചിത്രങ്ങളുടെ ചാരുതയുണ്ട്. 500-ഓളം പുസ്തകങ്ങളും, ആനുകാലികങ്ങളും ലൈബ്രറിയിലുണ്ട്. യാത്രക്കാര്‍ പുസ്തകങ്ങള്‍ സ്വയം എടുക്കുകയും, വായന കഴിഞ്ഞാല്‍ കേടുവരുത്താതെ തിരിച്ചുവെയ്ക്കുകയും ചെയ്യുന്ന തരത്തില്‍ ഓപ്പണ്‍ ലൈബ്രറിയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

buy and sell new

വായനശാല ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ അഡ്വ: കെ.ബി.മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. ഗുരുവായൂര്‍ നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ എം.രതി അധ്യക്ഷയായി. പ്രശസ്ത കവി രാധാകൃഷ്ണന്‍ കാക്കശ്ശേരി വായനാദിന സന്ദേശം നല്‍കി. എന്‍.എസ്.എസ്.ജില്ലാ കോര്‍ഡിനേറ്റര്‍ സി.കെ. ബേബി, ദേവസ്വം ഭരണസമിതിയംഗം കെ.കെ. രാമചന്ദ്രന്‍, സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ഷൈലജ ദേവന്‍, അഡ്മിനിസ്ട്രേറ്റര്‍ എസ്.വി. ശിശിര്‍, എ.ടി.ഒ: എസ്. സന്തോഷ്, മുരളി പുറനാട്ടുകര, എം. ജയശ്രീ എന്നിവര്‍ പ്രസംഗിച്ചു. ചുമര്‍ച്ചിത്ര പഠനകേന്ദ്രം പ്രിന്‍സിപ്പാള്‍ കെ.യു. കൃഷ്ണകുമാറിനെ ചടങ്ങില്‍ ആദരിച്ചു. ചിത്രങ്ങള്‍ വരച്ച വിദ്യാര്‍ഥികള്‍ക്ക് ഉപഹാരങ്ങളും നല്‍കി