ഗുരുവായൂരിൽ വൻ സുരക്ഷാ വീഴ്ച , ക്ഷേത്രത്തിനകത്ത് സ്ത്രീ സ്വയം തീകൊളുത്താൻ ശ്രമിച്ചു

">

ഗുരുവായൂർ ക്ഷേത്രത്തിൽ വൻ സുരക്ഷാ വീഴ്ച , നാലമ്പലത്തിനകത്ത് സ്ത്രീ സ്വയം തീ കൊളുത്താൻ ശ്രമിച്ചു . രാവിലെ 10 മണിയോടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് നാലമ്പലത്തിനകത്ത് കടന്ന കൊടുങ്ങല്ലൂർ എടവിലങ് സ്വദേശിയായ 47 കാരിയാണ് തീപ്പെട്ടി കത്തിച്ച് സ്വയം തീകൊളുത്താൻ ശ്രമിച്ചത് . ഉടൻ നാലമ്പലത്തിനത്ത് സുരക്ഷാ ചുമതലയുള്ള വനിതാ ജീവനക്കാരി അത് തടഞ്ഞു അവരെ പുറത്തേക്ക് കടത്തി വിട്ടു . ഉച്ചക്ക് ശേഷം ഇതേ സ്ത്രീ വീണ്ടും കിഴക്കേ നടയിൽ കൊടിമരത്തിന് സമീപം വെച്ച് തീകൊളുത്താൻ ശ്രമിച്ചു ജീവനക്കാർ ഉടൻ തന്നെ അവരെ ക്ഷേത്രത്തിന് പുറത്തേക്ക് കൊണ്ട് പോയി പോലീസിൽ ഏൽപിച്ചു . പോലീസ് വാഹനത്തിൽ അവരെ വീട്ടിലേക്ക് കൊണ്ട് പോയി കുടുംബാംഗങ്ങളുടെ അടുത്ത് എത്തിച്ചു .

buy and sell new

തോക്കേന്തിയ പോലീസും , വിരമിച്ച യുദ്ധ വീരന്മാരായ പട്ടാളക്കാരും ,താൽക്കാലിക വനിതാ പുരുഷ കാവൽക്കാരും , സ്ഥിരം കാവൽക്കാരും അടക്കം നൂറുകണക്കിന് സുരക്ഷാ ഉദ്യോഗസ്ഥർ ഉള്ളപ്പോഴാണ് ശരീരത്തിൽ മണ്ണണ്ണെ ഒഴിച്ച് അകത്ത് കടന്ന് ഒരു സ്ത്രീ തീകൊളുത്താൻ ശ്രമിച്ചത് . മണ്ണെണ്ണക്ക് പകരം പെട്രോൾ ആണ് ഇവർ ദേഹത്ത് ഒഴിച്ചിരുന്നതെങ്കിൽ പെട്ടെന്ന് തീ പടർന്ന് പിടിച്ചു വൻ ദുരന്തം ക്ഷേത്രത്തിനകത്ത് സംഭവിച്ചേനെ . ഇതിനൊക്കെ പുറമെ രണ്ടാം തവണയും ഈ സ്ത്രീ ക്ഷേത്രത്തിനകത്തേക്ക് പ്രവേശിച്ചത് തടയാൻ പോലും ഒരു സുരക്ഷാ ജീവനക്കാരൻ ഉണ്ടായിരുന്നില്ല എന്നത് ആണ് ഭക്തരെ ഏറെ ആശങ്കപെടുത്തുന്നത് .

Leave a Reply

Your email address will not be published. Required fields are marked *

Sponsors