ഗുരുവായൂരില്‍ വന്‍ ഭക്ത ജനത്തിരക്ക് , 183 വിവാഹവും , 790 ചോറൂണ്
ഗുരുവായൂര്‍ : ഗുരുവായൂര്‍ ഏകാദശി വിളക്കാഘോഷം തുടങ്ങി ആദ്യ ഞായറാഴ്ച ക്ഷേത്രത്തില്‍ അത്യഭൂതപൂര്വ്വയമായ ഭക്തജനതിരക്ക് അനുഭവപ്പെട്ടു . ക്ഷേത്രവും പരിസരവും ജനനിബിഡമായി. ക്ഷേത്രനഗരി ഉച്ച വരെ ഗതാഗതകുരുക്കില്‍ വീര്പ്പ് മുട്ടി. 183 വിവാഹങ്ങള്‍ ക്ഷേത്രസന്നിധിയില്‍ നടന്നു. പുലര്ച്ചെ മുതല്‍ മൂന്ന് മണ്ഡപങ്ങളിലുമായാണ് താലികെട്ട് നടന്നത്. രാവിലെ ഒമ്പതിനും പതിനൊന്നിനും ഇടയിലുള്ള മുഹൂര്ത്ത ത്തിലാണ് കൂടുതല്‍ വിവാഹങ്ങളും നടന്നത്. ക്ഷേത്രപരിസരം വിവാഹ സംഘങ്ങളെകൊണ്ട് നിറഞ്ഞു. മണിക്കൂറുകളോളം കാത്ത് നിന്നാണ് പലര്ക്കും് ദര്ശംനം നടത്താനായത്. ഇന്നര്‍-ഔട്ടര്‍ റിംഗ് റോഡുകളിലും മമ്മിയൂര്‍ അത്താണിസെന്ററിലും വലിയ ഗതാഗതകുരുക്കാണ് അനുഭവപ്പെട്ടത്. പാര്ക്കിം ഗ് ഗ്രൗണ്ടുകളില്‍ നിര്മ്മാ ണ പ്രവര്ത്തോനങ്ങള്‍ നടക്കുന്നതിനാല്‍ വാഹനങ്ങള്‍ റോഡരികില്‍ പാര്ക്ര് ചെയ്തതാണ് ഗതാഗത കുരുക്ക് രൂക്ഷമാക്കിയത്. ക്ഷേത്രത്തില്‍ 790 കുരുന്നുകള്ക്ക്ക ചോറൂണ്‍ നല്കിാ. അഞ്ച് ലക്ഷം രൂപയുടെ പാല്‍ പായസം ഭക്തര്‍ ശീട്ടാക്കി.