Madhavam header
Above Pot

ദുരൂഹ സാഹചര്യത്തില്‍ കനോലികനാലില്‍ യുവാവിന്‍റെ മൃതദേഹം

ചാവക്കാട്: ഒരുമനയൂര്‍ വില്യംസ് പാല ത്തിന് സമീപം കനോലികനാലില്‍ യുവാവിന്‍റെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തി .മണ ത്തല നാഗയക്ഷി ക്ഷേത്ര ത്തിന് വടക്ക് പു ത്തന്‍പുരയില്‍ അ പ്പുവിന്‍റെ മകന്‍ പി.എ.ബൈജു(45)വിന്‍റെ മൃതദേഹമാണ് കനോലി കനാലില്‍ കണ്ടെത്തിയത് . ഞായറാഴ്ച രാവിലെയാണ് നാട്ടുകാര്‍ മൃതദേഹം കണ്ടത് .ചാവക്കാട് എസ്.ഐ. കെ.പി.ആനന്ദിന്‍റെ നേതൃത്വ ത്തില്‍ പോലീസ് സ്ഥലെ ത്ത ത്തി ഇന്ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ട ത്തിന് ശേഷം സംസ്ക്കാരം നടത്തി. നേരത്തെ വിദേശത്ത് ആയിരുന്ന ബൈജു അവിവാഹിതനാണ് . അമ്മ പരേതയായ പാര്‍വ്വതി. പോസ്റ്റ്മോര്‌ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം മത്രമെ കൂടുതല്‍ എന്തെങ്കിലും പറയാന്‍ കഴിയൂ എന്ന്‍ ചാവക്കാട് എസ് ഐ കെ പി ആനന്ദ്‌ അറിയിച്ചു

Vadasheri Footer