Header 1 vadesheri (working)

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ജനറേറ്ററുകളുടെ ഓട്ടോമാറ്റിക് സംവിധാനം തകരാറിലാക്കിയത് ജീവനക്കാര്‍ക്ക് വേണ്ടി .

Above Post Pazhidam (working)

ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തിലെ ജനറേറ്ററുകളുടെ ഓട്ടോമാറ്റിക് സംവിധാനം തകരാറിലാക്കിയത് ജീവനക്കാരുടെ സൗകര്യത്തിന് വേണ്ടിയെന്ന്‍ ആക്ഷേപം . ജനറേറ്ററുകള്‍ പ്രവര്‍ത്തിക്കുന്ന സമയവും അതിന് വേണ്ടി വരുന്ന ഇന്ധനത്തിന്റെ അളവും രേഖ പ്പെടുത്തി ലോക് ബുക്ക് തയ്യാറാക്കണം. ഇതനുസരിച്ച് ചിലവായ ഇന്ധനത്തി ന്റെ അളവ് സ്റ്റോക്ക് രജിസ്റ്ററില്‍ കുറവ് ചെയ്ത് കണക്ക് ശരിയാക്കേണ്ടതാണ് .ഈ പ്രവര്‍ത്തി ചെയ്യാതിരിക്കാനാണ് ഓട്ടോമാറ്റിക് സംവിധാനം പുനസ്ഥാപിക്കാന്‍ ഇവര്‍ തയ്യാറാകാത്തത്

First Paragraph Rugmini Regency (working)

zumba adv

ഏകദേശം രണ്ടു വര്‍ഷത്തോളമായി ജനറേറ്ററുകളുടെ ഓട്ടോമാറ്റിക് സംവിധാനങ്ങള്‍ നിശ്ചലമായിട്ട് . എന്നാല്‍ ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥരോ ഭരണ സമിതി യോ ഇതിനെ കുറിച്ച് അന്വേഷിക്കാനോ , നടപടി എടുക്കാനോ തയ്യാറാകുന്നില്ല എന്നതാണ് ഇപ്പോഴത്തെ അവസ്ഥ . ഇത് കാരണം ക്ഷേത്രത്തില്‍ കെ എസ് ഇ ബി വൈദ്യുതി നിലച്ചാല്‍ പകരം കറണ്ട് എത്തണമെങ്കില്‍ പത്തും ഇരുപതും മിനുട്ട് കഴിയണം .

Second Paragraph  Amabdi Hadicrafts (working)