ഗജരത്നം പത്മനാഭന് വിലക്ക് , കേരള ഫെസ്റ്റിവെൽ കോർഡിനേഷൻ കമ്മിറ്റി പ്രതിഷേധ സംഗമം നടത്തി

">

ഗുരുവായൂര്‍ : ഗജരത്നം പത്മനാഭനും വലിയ കേശവനും ഗജരാജൻ അനുസ്മരണത്തിനും, ഗുരുവായൂർ ഏകാദശിനാളിലുമടക്കം നിരോധനമേർപ്പെടുത്തിയ വനം വകുപ്പുദ്യോഗസ്ഥരുടെ കപട നീക്കത്തിനെതിരെ കേരള ഫെസ്റ്റിവെൽ കോർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗുരുവായൂരിൽ പ്രതിഷേധ സംഗമം നടത്തി. കിഴക്കെ നടയിൽ മഞ്ജുളാലിനു സമീപം ഗുരുവായൂർ ക്ഷേത്രം മുൻ മേൽശാന്തി കക്കാട് വാസുദേവൻ നമ്പൂതിരി തിരിതെളിയിച്ചു.

zumba adv

വനം വകുപ്പുദ്യോഗസ്ഥർക്ക് നല്ല ബുദ്ധി തോന്നിക്കണേയെന്ന് പ്രാർത്ഥിച്ചുകൊണ്ടായിരുന്നു സംഗമം ഉദ്ഘാടനം ചെയ്തത്. മുൻ എം.എൽ.എ യും ആന തൊഴിലാളി യൂണിയൻ സംസ്ഥാന പ്രസിഡന്റുമായ ബാബു എം പാലിശ്ശേരി അധ്യക്ഷത വഹിച്ചു. പി ശശികുമാർ, വത്സൻ ചമ്പക്കര, അഡ്വ. രാജേഷ് പല്ലാറ്റ്, ഗുരുവായൂർ നഗരസഭ വൈസ് ചെയർമാൻ അഭിലാഷ് വി ചന്ദ്രൻ, കുന്നംകുളം നഗരസഭ വൈസ് ചെയർമാൻ പി.എം സുരേഷ്, ഗുരുവായൂർ നഗരസഭ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷ ഷൈലജ ദേവൻ, തൃശൂർ കോർപ്പറേഷൻ കൗൺസിലറും മോണിറ്ററിംഗ് കമ്മിറ്റിയംഗവുമായ കെ മഹേഷ്, എഎ കുമാരൻ, വി വേണുഗോപാൽ, സുരേഷ്‌ വാര്യർ, ശോഭ ഹരിനാരായണൻ, ശ്രീദേവി ബാലൻ, പ്രിയ രാജേന്ദ്രൻ, കെ.പി ഉദയൻ, കെ മുരളീധരൻ, സേതു തിരുവെങ്കിടം, ശശി വാർണാട്ട്, ബിന്ദുനാരായണൻ, യു.കെ നാരായണൻ, രാധാകൃഷ്ണൻ, കെ.പി കരുണാകരൻ, രാമകൃഷ്ണൻ എളയത്, സി കൃഷ്ണദാസ്, ബാബുരാജ് താമരശ്ശേരി, ബാലൻ വാർണാട്ട്, ബാബുരാജ് ഗുരുവായൂർ, ഭാവന ഉണ്ണി, കണ്ണൻ പാലിയത്ത്, സുദേവ് നമ്പൂതിരി, വിലാസ് മുരളി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Sponsors