
വന്‍ സുരക്ഷ വീഴ്ച , ഗുരുവായൂര്‍ ക്ഷേത്രത്തിനകത്ത് നിന്ന് വെടിയുണ്ട കണ്ടത്തി.

ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍  വന്‍  സുരക്ഷ  വീഴ്ച . ക്ഷേത്രത്തിലെ
ഭണ്ഡാരത്തില്‍ നിന്നും  വെടിയുണ്ട  കണ്ടെത്തി .ശ്രീകോവിലിന് സമീപത്തെ ഭണ്ഡാരം  എണ്ണുന്നതിന്  വേണ്ടി  തുറന്നപ്പോഴാണ്  വെടിയുണ്ട  കണ്ടെത്തിയത്  ബാലസ്റ്റിക് വിദഗ്ദര്‍ വിശദ പരിശോധന  നടത്തിയാലെ ഏതു തരം തോക്കില്‍  ഉപയോഗിക്കുന്ന  വെടിയുണ്ട ആണെന്ന്  അറിയാന്‍  കഴിയുകയുള്ളൂ . കോടികള്‍  ചിലവാക്കി മെറ്റല്‍  ഡിക്ടറ്ററുകളും സ്കാനറുകളും  സ്ഥാപിച്ചിട്ടുള്ളത്  ഇത്തരം  വസ്തുക്കള്‍  ക്ഷേത്ര  ത്തി നകത്തെക്ക്   എത്താതിരിക്കാന്‍ വേണ്ടിയാണ്  . 

വലിയ ഭീകരാക്രമണ ഭീഷണികള്‍ നേരിടുന്ന ക്ഷേത്രം കൂടിയാണ് ഗുരുവായൂര്‍ . അവിടെയാണ് ഇത്ര വലിയ സുരക്ഷ വീഴ്ച സംഭവിച്ചിട്ടുള്ളത് . കോടികള്‍ ചിലവഴിച്ച് ആധുനിക യന്ത്ര സാമഗ്രഹികള്‍ സ്ഥാപിച്ചെങ്കിലും ഇതൊന്നും പരിപാലിക്കാന്‍ പോലിസ് മിനക്കെടാറില്ല .സ്കാനറുകള്‍ ഒന്നും തന്നെ പ്രവര്‍ത്തന ക്ഷമ മല്ല എന്നാണ് പോലിസ് ഇപ്പോള്‍ പറയുന്നത് . വെടിയുണ്ട കണ്ടെത്തിയതില്‍ ഭക്തര്‍ ആശങ്കയില്‍ ആണ് , നാളെ ഒരു ബോംബു കണ്ടെത്തുമോ എന്നാണ് ഭക്തരെ ഭയപ്പെടുത്തുന്നത്
			