Header 1 vadesheri (working)

ഗുരുവായൂരിൽ ഉപദേവന്മാർക്ക് ദ്രവ്യ കലശാഭിഷേകം

Above Post Pazhidam (working)

ഗുരുവായൂർ :ഗുരുവായൂർ ക്ഷേത്രത്തിലെ ഉപദേവന്മാർക്ക് ദ്രവ്യ കലശാഭിഷേകം ആരംഭിച്ചു .ഉപ ദേവതകളായ അയ്യപ്പൻ ഗണപതി ഭഗവതി എന്നിവർക്കാണ് ദ്രവ്യ കലശാഭിഷേകം നടത്തുന്നത് വൈകീട്ട് ദീപാരാധനക്ക് ശേഷം ആചാര്യ വരണംനടന്നു .ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി നമ്പൂതിരിപ്പാടിന് ക്ഷേത്രം തന്ത്രി ചേന്ദാസ്‌ നാരായണൻ നമ്പൂതിരിപ്പാട് കൂറയും പവിത്രവും നൽകി ആചാര്യവരണം നടത്തി .തുടർന്ന് പ്രസാദ ശുദ്ധി ,ഗുരുവായൂരപ്പന്റെ തെക്കേ വാതിൽ മാടത്തിൽ സ്ഥല ശുദ്ധി ,കലശത്തിന് പത്മ മിടൽ എന്നിവ നടന്നു .

First Paragraph Rugmini Regency (working)

new consultancy

വെള്ളിയാഴ്ച രാവിലെ അയ്യപ്പന് ബിംബ ശുദ്ധി നടക്കും . പിന്നീട് പരികലശ പൂജ ,ബ്രഹ്മ കലാശ പൂജ എന്നിവ നടക്കും .22 ന് രാവിലെ അയ്യപ്പന് കലശാഭിഷേകം നടക്കും .തുടർന്ന് വൈകീട്ട് ഗണപതിക്ക് കലശ ചടങ്ങുകൾ തുടങ്ങും .പ്രസാദ ശുദ്ധി അധിവാസ ഹോമം ,അധിവാസ പൂജ ,ബിംബ ശുദ്ധി എന്നിവക്ക് ശേഷം 24 ന് ഗണപതിക്ക് കലശാഭിഷേകം ചെയ്യും ,അന്ന് വൈകീട്ട് ഭഗവതിക്ക് കലശ ചടങ്ങുകൾ തുടങ്ങും .26 ന് രാവിലെ പാണിക്ക് ശേഷം ഭഗവതിക്ക് 108 കുടങ്ങൾ അഭിഷേകം ചെയ്യും .
നാലമ്പലത്തിനകത്ത് ഗണപതിക്ക് കലശാഭിഷേകം നടക്കുന്ന 24 ന് രാവിലെ ശീവേലിക്ക് ശേഷം 9.30 വരെ ഭക്തർക്ക് നാലമ്പലത്തിനകത്തേക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല .ഗുരുവായൂരപ്പന് ബിംബ ശുദ്ധി നടക്കുന്ന 26,27തിയ്യതികളിലും ദർശനത്തിന് നിയന്ത്രണം ഉണ്ടാകും .26 ന് വൈകീട്ട് ദീപാരാധനയ്ക്ക് ശേഷം 8.30 വരെയും 27ന് രാവിലെ ശീവേലിക്ക് ശേഷം 9.30 വരെയും ഭക്ത ജനങ്ങളെ നാലമ്പലത്തിനകത്തേക്ക് പ്രവേശിപ്പിക്കില്ല

Second Paragraph  Amabdi Hadicrafts (working)