കാൻഫെഡ് ചാവക്കാട് താലൂക്ക് കമ്മിറ്റി വായനാ ദിനാചരണം.

">

ഗുരുവായൂർ : മലർന്നു കിടക്കന്ന അക്ഷരങ്ങളെയല്ല അവയിൽ മറഞ്ഞു കിടക്കുന്ന ആശയങ്ങളെ വായിക്കുകയും അവയെ അനുധാവനം ചെയ്യുമ്പോഴുമാണ് വായന അർത്ഥപൂർണ്ണമാവുകയെന്ന് ബദറുദ്ദീൻ ഗുരുവായൂർ അഭിപ്രായപ്പെട്ടു. കാൻഫെഡ് ചാവക്കാട് താലൂക്ക് കമ്മിറ്റി സംഘടിപ്പിച്ച വായനാദിന പരിപാടിയിൽ ആമുഖപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.സാമൂഹിക ജീവിതത്തിന്റെ സമസ്ത തലത്തിലും ജീർണ്ണത പടർന്ന വർത്തമാനകാലത്ത് പി .എൻ. പണിക്കരെപ്പോലുള്ള നിസ്വാർത്ഥരും പ്രതിജ്ഞാബദ്ധരും കർമ്മശ്രഷ്ഠരുമായ സാമൂഹ്യ പരിഷ്കർത്താക്കളുടെ അഭാവം സമൂഹത്തിൽ സൃഷ്ടിക്കുന്ന വലിയ ശൂന്യത കാണാതെപ്പോകരുതെന്നും അദ്ദേഹം പറഞ്ഞു. താലൂക്ക് പ്രസിഡണ്ട് കെ.പി.എ.റഷീദ് അദ്ധ്യക്ഷത വഹിച്ചു.ജില്ലാ ചെയർമാൻ മോഹനൻ നന്ദാവനം ഉദ്ഘാടനം ചെയ്തു. നമുക്കു പാർക്കാൻ നല്ല കേരളം പോലുള്ള കാൻഫെഡ് പദ്ധതികൾ സർക്കാരിനു തന്നെ മാതൃകയാണെന്ന് മോഹനൻ മാസ്റ്റർ അഭിപ്രായപ്പെട്ടു.പ്രിയ രാജേന്ദ്രൻ സ്വാഗതവും സ്റ്റീഫൻ ജോസ് നന്ദിയും പറഞ്ഞു. സാംസ്കാരിക പ്രവർത്തകരായ ശശി വാറണാട്ട്, ടി.വി.കൃഷ്ണദാസ്‌, ഹിമ മനോജ്, ത്രേസ്യാമ്മ ജോൺ, ബിന്ദു പ്രഭാകരൻ, വി.എ.സുബൈർ, എം.എ.ആനന്ദൻ തുടങ്ങിയവർ വായനാനുഭവങ്ങൾ പങ്കുവെച്ചു. കാൻഫെഡ് പ്രവർത്തനം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി പഞ്ചായത്ത്തലത്തിൽ കമ്മിറ്റികൾ രൂപീകരിക്കാനായി കോ-ഓർഡിനേറ്റർമാരെ ചുമതലപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

Sponsors