Madhavam header
Above Pot

ഗുരുവായൂർ നഗര സഭയുടെ വിദ്യാഭ്യാസ പുരസ്‌കാര വിതരണം 22 ന്

ഗുരുവായൂർ : ഗുരുവായൂർ നഗര സഭയുടെ വിദ്യാഭ്യാസ പുരസ്‌കാര വിതരണം നാളെ . പൊതു വിദ്യാലയങ്ങളിൽ നിന്നും എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഗുരുവായൂർ നഗരസഭ പരിധിയിലെ വിദ്യാർത്ഥികൾക്കുള്ള നഗരസഭയുടെ വിദ്യഭ്യാസ പുരസ്കാര വിതരണം എം എൽ എ കെ വി അബ്ദുൾ ഖാദർ ഉൽഘാടനം ചെയ്യും .

ജൂൺ 22 രാവിലെ 10 മണിക്ക് ഗുരുവായൂർ ജിയുപി സ്കൂളിൽ വെച്ച് നടക്കുന്ന ചടങ്ങിൽ
നഗരസഭ ചെയർപേഴ്സൻ വി എസ് രേവതി അധ്യക്ഷത വഹിക്കും . നഗരസഭ വൈസ് ചെയർമാൻ കെ പി വിനോദ് , സ്റ്റാൻഡിംങ് കമ്മറ്റി അധ്യക്ഷർ ,വാർഡ് കൗൺസിലർമാർ , നഗരസഭ സെക്രട്ടറി , വിദ്യഭ്യാസ – സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുക്കുന്നു .

Vadasheri Footer