ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കോടതി വിളക്ക് ഒന്‍പതിന്
ഗുരുവായൂര്‍ : ഗുരുവായൂർ ക്ഷേത്രത്തിൽ ചാവക്കാട് കോടതിയുടെ നേതൃത്വത്തില്‍ നടക്കുന്ന വിളക്കാഘോഷം 9 ന് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു നൂറു വർഷത്തിലേറെയായി ന്യായാധിപന്മാരും അഭിഭാഷകരും കോടതി ജീവനക്കാരും നടത്തുന്ന സമ്പൂര്‍ണ്ണ നെയ് വിളക്ക് ആഘോഷമാണിത്. രാവിലെ ചെണ്ടമേളത്തോടെയുള്ള ശീവേലിയും ഉച്ചതിരിഞ്ഞു കാഴ്ച ശീവേലിയും ഉണ്ടാകും. ഗജരാജന്‍ പത്മനാഭന്‍ കോലമേറ്റും. സന്ധ്യക്ക് കക്കാട് രാജപ്പന്റെ നേതൃത്വത്തില്‍ ഡബിൾ തായമ്പക അരങ്ങേറും.</p>
<p>മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ രാവിലെ മുതല്‍ കോടതി ജീവനക്കാരുടെയും , വക്കീലന്മാരുടെയും കുടുംബാഗംങ്ങള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ അരങ്ങേറും , നാലു മണിക്ക് ചെന്നൈ ശിവോകം ഗ്രൂപ്പ് നൃത്ത നൃത്യങ്ങള്‍ അവതരിപ്പിക്കും . വൈകീട്ട് നടക്കുന്ന സാംസ്‌കാരിക സമ്മേളനം സുരേഷ് ഗോപി എം.പി ഉദ്ഘാടനം ചെയ്യും.തുടര്‍ന്ന്‍ ചാവക്കാട് മജിസ്ട്രേറ്റ് കെ.ബി വീണയുടെ വീണ വാദനവും അരങ്ങേറും . രാത്രി ഇടയ്ക്ക നാഗസ്വരത്തോടെ വിളക്കാചാരം, എഴുന്നള്ളിപ്പ് എന്നിവയുമുണ്ടാകും. വാർത്താസമ്മേളനത്തിൽ അഭിഭാഷകരായ എ വേലായുധൻ, സി സുഭാഷ് കുമാർ, വി ബിജു, കെ.ബി ഹരിദാസ്, ശ്രീനിവാസൻ, വി.എസ് ശിവശങ്കരൻ എന്നിവർ പങ്കെടുത്തു.