ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെടിയുണ്ട പോലിസ് കേസ് എടുത്തു , വിശദ പരിശോധനക്ക് അയക്കും
ഗുരുവായൂര്‍ : അതീവ സുരക്ഷയുള്ള ഗുരുവായൂര്‍ ക്ഷേത്രത്തില്‍നിന്നും വെടിയുണ്ട കണ്ടെത്തിയ സംഭവത്തില്‍ ടെമ്പിള്‍പോലീസ്കേസെടുത്തു.സി.ആര്‍.പി.സി 102-ാം വകുപ്പ് പ്രകാരമാണ് കേസെടുത്തത്.ടെമ്പിള്‍എസ്.എച്ച്.ഒ.സി.പ്രേമാനന്ദകൃഷ്ണനാണ്
അന്വേഷണ ഉദ്യോഗസ്ഥന്‍.ക്രിമിനല്‍ നടപടി ക്രമമനുസരിച്ച് വെടിയുണ്ട ക്ഷേത്രത്തില്‍ എത്താനുണ്ടായ സാഹചര്യത്തെകുറിച്ച് പോലീസ് അന്വേഷണം ഊര്ജിനതമാക്കി. കൂടുതല്‍ പരിശോധനകള്ക്കാതയി വെടിയുണ്ട നാളെ തൃശൂരിലെ ക്യാമ്പിലേക്ക് അയക്കുമെന്ന് പോലീസ് പറഞ്ഞു.
ചൊവ്വാഴ്ച രാവിലെയാണ് ഭണ്ഡാരം എണ്ണുന്നതിനായി ശേഖരിച്ച പണത്തിനിടയില്‍ നിന്ന് വെടിയുണ്ട കണ്ടെത്തിയത്. നാലമ്പലത്തിനകത്ത് ശ്രീകോവിലിനടുത്തുള്ള എഫ്6, എഫ് 7 എന്നീ ഭണ്ഡാരങ്ങളില്‍ നിന്നെടുത്ത പണത്തിനൊപ്പമായിരുന്നു വെടിയുണ്ട ലഭിച്ചത്. തുടര്ന്ന് അഡ്മിനിസ്‌ട്രേറ്റര്‍ നല്കിിയ പരാതി പ്രകാരമാണ് പോലീസ് കേസെടെുത്ത് അന്വേഷണം ആരംഭിച്ചത്. 9എം.എം. പിസ്റ്റള്‍, സ്റ്റ്യൂ മെഷീന്‍ കാര്ബിണ്‍ എന്നീ തോക്കുകളില്‍ ഉപയോഗിക്കുന്ന വെടിയുണ്ടയാണിതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. എന്നാല്‍ പൂര്ണയമായ ഭാഗം ഇല്ലാത്തതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താന്‍ പ്രയാസമാകുമെന്നാണ് പോലീസ് പറയുന്നത്.
വെടിയുണ്ടയുടെ അറ്റത്തുള്ള പിച്ചളഭാഗം മാത്രമാണ് ലഭിച്ചത്. ഇതിന് പുറകില്‍ മരുന്നോട് കൂടിയ ഈയകട്ടയിലാണ് സീരിയന്‍ നമ്പര്‍ രേഖപ്പെടുത്തുക. ഈ നമ്പര്‍ ഉപയോഗിച്ച് നിര്മ്മിസച്ച കാലയളവ്, നിര്മ്മി ച്ച സ്ഥലം എന്നിവ കണ്ടെത്താനാകും. ഈ ഭാഗം ഇല്ലാത്തതിനാല്‍ കൂടുതല്‍ ശാസ്ത്രീയമായ പരി്‌ശോധന വേണ്ടി വരുമെന്നും പോലീസ് പറയുന്നു. എന്നാല്‍ അതീവ സുരക്ഷയുള്ള ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഭണ്ഡാരത്തില്‍ വെടിയുണ്ടകണ്ടെത്തിയതിലെ ദുരൂഹത നീക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. നേരത്തെ ബുള്ളറ്റ ല്ല ചെറിയ ഈയ കഷണമാണെന്ന് പറഞ്ഞു നിസാര വല്‍ക്കരിച്ച പോലിസ് , മാധ്യമങ്ങളില്‍ വലിയ പ്രാധാന്യത്തോടെ വര്‍ത്ത വന്നതോടെ നിലപാട് മാറ്റി