എസ്.കെ.എസ്.എസ്.എഫ്. ജില്ലാ കമ്മിറ്റിയുടെ റബീഅ കോണ്‍ഫറന്‍സ് 15 ന് തുടങ്ങും

">

ചാവക്കാട് : കരുണയാണ് തിരുനബി എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ്. ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ജില്ലാ റബീഅ കോണ്‍ഫറന്‍സ് നവംബര്‍ 15,16 തിയ്യതികളില്‍ മണത്തലയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്ത്താ സമ്മേളനത്തില്‍ അറീച്ചു.വെള്ളിയാഴ്ച്ച വൈകീട്ട് നാല് മണിക്ക് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ പ്രസിഡന്റ് അബദുല്‍ ഖാദര്‍ മുസ്ലിയാര്‍ പതാക ഉയര്ത്തും .ആറു മണിക്ക് ജില്ലാ മൗലിദ് സദസ്സ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ സെക്രട്ടറി പി.ടി.കുഞ്ഞുമുഹമ്മദ് മുസ്ലിയാരുടെ പ്രാര്ത്ഥ്നയോടെ ആരംഭിക്കും.പാണക്കാട് സയ്യിദ് സ്വാദിഖലിശിഹാബ് തങ്ങള്‍ ജില്ലാ റബീഅ കോണ്‍ഫറന്‍സ് ഉദ്ഘാടനം നിര്വ്വിഹിക്കും.

തുടര്ന്ന് നൂറേ മുജസ്സം ടീമിന്റെ നേതൃത്വത്തില്‍ ബുദര്‍ ഇഷ്‌ക് മജ്‌ലിസ് നടക്കും.ശൈഖുനാ ഏലംകുളം ബാപ്പു മുസ്ലിയാര്‍ പ്രാര്ത്ഥന സദസിന് നേതൃത്വം നല്കും. 16 ശനിയാഴ്ച വൈകീട്ട് ആറിന് ശേഷം എ.എം.നൗഷാദ് ബാഖവി ചിറയിന്കീഴിന്റെ റെ റബീ അ പ്രഭാഷണവും നടക്കും.സ്വാഗതസംഘം ചെയര്മാന്‍ ബഷീര്‍ ഫൈസി ദേശമംഗലത്തിന്റെ അദ്ധ്യക്ഷതയില്‍ ഓണമ്പിള്ളി മുഹമ്മദ് ഫൈസി ഉദ്ഘാടനം നിര്വ്വ്ഹിക്കും. മണത്തല മുദരിസ് സി.എ.ലത്തീഫ് ദാരിമി ഹൈതമി പ്രാര്ത്ഥതന നിര്വ്വ ഹിക്കും. വാര്ത്താ സമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്മാനന്‍ ബഷീര്‍ ഫൈസി ദേശമംഗലം,എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് മഹ്‌റൂഫ് വാഫി, സ്വാഗതസംഘം കണ് വീനര്‍ സത്താര്ദാൂരിമി, ജോ. കണ് വീനനര്‍ ശാഹുല്‍ ഹമീദ് റഹ്മാനി എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Sponsors