Madhavam header
Above Pot

ഗുരുവായൂർ ഭണ്ഡാര വരവ് ആയി 2,59,85,962 രൂപയും 2.258.200 ഗ്രാം സ്വർണവും ലഭിച്ചു

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഈ മാസത്തെ ഭണ്ഡാര വരവ് ആയി
രണ്ടു കോടി അൻപത്തൊൻപത് ലക്ഷത്തി എൺപത്തി അയ്യായിരത്തി തൊള്ളായിരത്തി അറുപത്തി രണ്ട് രൂപയും (2,59,85,962/= ) രണ്ടു കിലോ അൻപത്തിയെട്ട് ഗ്രാം ഇരുനൂറ് മില്ലി (2.258.200) ഗ്രാം സ്വർണവും ലഭിച്ചു . ഇതിനു പുറമെ അഞ്ചു കിലോ നാനൂറ്റി പതിനഞ്ച് (5.415) ഗ്രാം വെള്ളിയും ലഭിച്ചു . 2018 ഫെബ്രുവരിയിൽ ഭണ്ഡാര വരവ് ആയി 3,47,25,575 ലഭിച്ചിരുന്നു . എന്നാൽ ക്ഷേത്രത്തിലെ സഹസ്ര കലശ ചടങ്ങുകൾ കാരണം കഴിഞ്ഞ തവണത്തെ എണ്ണൽ കഴിഞ്ഞു ഒരു മാസം പൂർത്തിയാകുന്നതിന് മുൻപ് ഭണ്ഡാരം എണ്ണൽ നടത്തിയത് കൊണ്ടാണ് വരുമാന കുറവ് ഉണ്ടായതെന്ന് ദേവസ്വം അധികൃതർ അഭിപ്രായപ്പെട്ടു

Vadasheri Footer