അഷ്ടമിരോഹിണി ദിനത്തില്‍ ഗുരുവായൂരില്‍ ഭക്തജനത്തിരക്ക്
ഗുരുവായൂര്‍: ലോക്ക് ഡൌണി നെ തുടര്‍ന്ന്‍ ഭക്തര്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്ന ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കണ്ണന്റെ പിറന്നാളാഘോഷത്തിന് വന്‍ ഭക്തജനതിരക്ക്. മഞ്ഞപ്പട്ടാടചുറ്റി മണിവേണുകയ്യിലേന്തിയ ഉണ്ണികണ്ണന്‍ ആയിരങ്ങള്‍ക്ക് ദര്‍ശനസായൂജ്യമേകി. രാവിലേയും, ഉച്ചതിരിഞ്ഞും ക്ഷേത്രത്തില്‍ നടന്ന കാഴ്ച്ചശീവേലിയ്ക്ക് ഭഗവാന്‍ സ്വര്‍ണ്ണകോലത്തിലാണ് എഴുന്നെള്ളിയത്. സ്വര്‍ണ്ണകോലത്തില്‍ തങ്കതിടേേമ്പറ്റിയ പ്രൗഢഗംഭീരമായ കാഴ്ച്ചശീവേലിയ്ക്ക് പത്മശ്രീ പെരുവനം കുട്ടന്‍മാരാരുടെ മേളപ്രമാണത്തിലുള്ള മേളപെരുക്കംമാറ്റു കൂട്ടി
പരിമിത പ്പെടുത്തിയ ഭക്തരെ മാത്രമെ അകത്തു പ്രവേശിച്ചുള്ളുവെങ്കിലും, ക്ഷേത്രത്തിന് പുറത്ത് പുറമേനിന്നുകാണാനുള്ള ഭക്തരുടെ നീണ്ടനിര മണിക്കൂറുകളോളം തുടര്‍ന്നു. ഓണ്‍ലൈനില്‍ബുക്കുചെയ്തവര്‍ക്കു കൂടാതെ നെയ്യ്‌വിളക്ക് ശീട്ടാക്കിയും നിരവധി പേരാണ് ദര്‍ശനത്തിന് എത്തിയത് . ക്ഷേത്രത്തില്‍ 58-വിവാഹങ്ങളും ഉണ്ടായിരുന്നു. സ്വര്‍ണ്ണകോലത്തില്‍ ഭഗവാന്റെ തങ്കതിടമ്പ് കൊമ്പന്‍ ഇന്ദ്രസെന്‍ ശിരസ്സിലേറ്റുവാങ്ങി വൈകീട്ട് നടന്ന കാഴ്ച്ചശീവേലിയും . രാത്രി ഇടയ്ക്കാ-നാദസ്വരത്തോടെയുള്ള ചുറ്റുവിളക്കിനും നറുനെയ്യിന്റെ നിറശോഭയായിലായിരുന്നു, ഭഗവാന്റെ അകത്തളം തെളിഞ്ഞുനിന്നത്.
അഷ്ടമിരോഹിമിയോടനുബന്ധിച്ച് ഭഗവാന്റെ പ്രധാന വഴിപാടായ അപ്പം രാത്രി അത്താഴപൂജയ്ക്ക് ഭഗവാന് നിവേദിച്ചു. 10000-അപ്പമാണ് ഭക്തര്‍ക്ക് ശീട്ടാന്‍ അനുമതിയുണ്ടായിരുന്നത്. ഭക്തരെ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിച്ചു തുടങ്ങിയതോടെ ക്ഷേത്ര നഗരി പതുക്കെ സജീവമായി തുടങ്ങി . ക്ഷേത്രം അടച്ചിട്ടതിനാല്‍ നൂറുകണക്കിന് കച്ചവടക്കാര്‍ ആണ് വരുമാനംഇല്ലാതെ കഷ്ടപ്പാടില്‍ ആയത്
.