728-90

ഗുരുവായൂർ ഉത്സവം, അഷ്ടദിക്പാലകർക്ക് ദിക്ക് കൊടികൾ സ്ഥാപിച്ചു

Star

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ക്ഷേത്രത്തിൽ അഷ്ടദിക് പാലകർക്ക് ദിക്ക് കൊടികൾ സ്ഥാപിച്ചു . ചുറ്റമ്പലത്തിന് മുന്നില്‍ പൂജാവിധികളോടെ ക്ഷേത്രം തന്ത്രി ചേന്നാസ് ഹരിനമ്പൂതിപ്പാടിന്റെ സാന്നിധ്യത്തില്‍ ചേന്നാസ് ശ്രീകാന്ത് നമ്പൂതിരിപ്പാട് ആദ്യ ദിക്‌കൊടി സ്ഥാപിച്ചു. തുടര്‍ന്ന് പൊട്ടക്കുഴി, പഴയം, കക്കാട്, മുന്നൂലം തുടങ്ങിയ ക്ഷേത്രം ഓതിയ്ക്കന്‍ കുടുംബാങ്ങളിലെ അംഗങ്ങള്‍ ചേര്‍ന്ന് ചുറ്റമ്പലത്തിലെ മറ്റ് എട്ട് സ്ഥാനങ്ങളിലുമായി ദിക്ക്‌കൊടി സ്ഥാപിച്ചു.

dik kodi

ഉത്സവചടങ്ങകളില്‍ അഷ്ടദിക് പാലകന്മാരെ ഏല്‍പ്പിയ്ക്കുന്നു എന്ന സങ്കല്പത്തിലാണ് ചുറ്റമ്പലത്തിന് പുറത്ത് ദിക്ക് കൊടി സ്ഥാപിയ്ക്കുന്നത്. തുടര്‍ന്ന് ഗുരുവായൂര്‍ ദേവസ്വം ആനതറവാട്ടിലെ ഗജകേസരി വലിയ കേശവന്‍ ഭഗവാന്റെ തങ്കതിടമ്പേറ്റി കൊമ്പന്മാരായ വിഷ്ണുവും, ചെന്താമരാക്ഷനും പറ്റാനകളായി നടന്ന പ്രൗഢഗംഭീരമായ കാഴ്ച്ചശീവേലിയ്ക്ക് പത്മശ്രി പെരുവനം കുട്ടന്‍മാരാരുടെ നേതൃത്വത്തിലുള്ള മേളപെരുക്കം അകമ്പടിയായി.

പുറത്ത് മേല്പത്തുർ ആഡിറ്റോറിയത്തിൽ രാവിലെ 5 ന് അഷ്ടപദിയോടെ കലാപരിപാടികൾ ആരംഭിച്ചു .6 ന് നീടാമംഗലം എൻ എസ് സ്വാമിനാഥൻ ,പഴനി മൗന ഗുരു സ്വാമി എന്നിവരുടെ നാദ സ്വരം അരങ്ങേറി .പഴനി കുമാർ ,പഴനി ബൃഹദീശ്വരൻ എന്നിവർ തകിലിൽ പിന്തുണ നൽകി . തുടർന്ന് തിരുവാതിര കളികൾക്ക് ശേഷം 2.45ന് തൃച്ചംബരം മുരളിയുടെ ഗിറ്റാർ കച്ചേരി അരങ്ങേറി അതിനുശേഷം കഥാപ്രസംഗം ,അഷ്ടപദിയാട്ടം , നൃത്തങ്ങളും രാത്രി 9 മുതൽ സിനിമ പിന്നണിഗായകൻ ജി വേണുഗോപാലും സംഘവും അവതരിപ്പിച്ച ഭക്തി ഗാനമേളയും നടന്നു . തിരുവാതിരക്കളിയുടെ ബാഹുല്യം നിമിത്തം പരിപാടികൾ അവസാനിപ്പി ക്കാൻ വൈകിയത് കൊണ്ട് ഗാന മേള ഒരു മണിക്കൂറോളം വൈകിയാണ് തുടങ്ങിയത്