Above Pot

ഗുരുവായൂരിൽ മിഴി തെളിയാത്ത വഴി വിളക്കുകൾ , അമർഷം ഉള്ളിലൊതുക്കി ഭരണപക്ഷ അംഗങ്ങൾ

ഗുരുവായൂർ : മാസങ്ങൾ ആയി അണഞ്ഞു പോയ വഴി വിളക്കുകൾ കത്തിക്കാൻ കഴിയാത്ത നഗര സഭ , വഴിപാട് പോലെ ബഹളം വെക്കുകയും, ഭരണ പക്ഷത്തിന്റെ സംഘടിത ശക്തിക്ക് മുന്നിൽ മുട്ട് മടക്കുന്ന പ്രതിപക്ഷം . ഇതാണ് വെള്ളിയാഴ്ച നടന്ന കൗൺസിൽ യോഗത്തിലെ ആകത്തുക . അജണ്ടകൾ എല്ലാം വായിച്ചു പാസാക്കി , കത്താത്ത തെരുവ് വിളക്കുകൾ എന്ന് മുതൽ വെളിച്ചം നൽകുമെന്ന് അറിയാതെ നഗര വാസികൾ .

First Paragraph  728-90

എല്ലാവാർഡിലും കത്താത്ത തെരുവ് വിളക്കുകൾ ഒരാഴ്ച്ക്കകം തെളിഞ്ഞു തുടങ്ങുമെന്ന് സ്റ്റാന്റിംഗ് കമ്മറ്റി ചെയർ മാൻ പി എസ് ഷനിൽ കണക്കുകൾ ഉദ്ധരിച്ചു സമർഥിച്ചു . എംഎൽഎ ഫണ്ട് ഉപയോഗിച്ച് പഞ്ചാരമുക്കിലേക്ക് തിരിയുന്ന കവലയിൽ സ്ഥാപിച്ച ഹൈമാസ്റ്റ് വിളക്ക് കണ്ണടച്ചിട്ട് മാസങ്ങൾ ആയി ഏറെ വാഹന ഗതാഗതം നടക്കുന്ന നഗര ഹൃദയത്തിലെ പ്രധാന റോഡിലെ വിളക്കാണ് കത്താതിരിക്കുന്നത് . ഈ റോഡിൽ മഹാരാജ ജംഗ്‌ഷൻ കഴിഞ്ഞാൽ പിന്നെ തെളിയുന്ന വിളക്ക് ഉള്ളത് പന്തായി ക്ഷേത്ര കവലയിലാണ് അത് വരെ ഇരുട്ട് മൂടിയ റോഡ് ആണ് .

Second Paragraph (saravana bhavan

രണ്ടോ മൂന്നോ ഏജൻസികൾക്കാണ് വിളക്കുകളുടെ പരിപാലന ചുമതല . ഇവരെ കൊണ്ട് കരാർ പ്രകാരമുള്ള ജോലി ചെയ്യിക്കാൻ നഗരസഭക്ക് ഒരു താൽപര്യവും ഇല്ലാത്തത് പോലെയാണ് കാര്യങ്ങൾ നടക്കുന്നത് . ആർക്ക് ഏതൊക്കെ മേഖലയാണ് നൽകിയിട്ടുള്ളത് എന്ന് പോലും പലർക്കും അറിയില്ല . ഹൈമാസ്റ്റ് കത്തിക്കാൻ കഴിയില്ലെങ്കിൽ ഒരു എൽ ഇ ഡി ബൾബോ റ്യുബോ ഘടിപ്പിച്ചാൽ പോലുംഅത്യാവശ്യം വെളിച്ചം കിട്ടുമെങ്കിലും ഇതൊന്നും പരിശോധിക്കാൻ ആരും മിനക്കെടുന്നില്ല .

ഇക്കാര്യത്തിൽ ഭരണ പക്ഷത്തുള്ള കൗണ്സിലർമാർക്കും അമർഷമുണ്ട് എന്നാൽ കൗൺസിൽ യോഗത്തിൽ അത് പറഞ്ഞാൽ പ്രതിപക്ഷത്തിന്റെ കൂടെയാണ് എന്ന ആക്ഷേപം ഉണ്ടാകുമെന്ന ഭയത്തിൽ മിണ്ടാതിരിക്കുകയാണ് എന്ന് സ്വകാര്യ സംഭാഷണത്തിൽ പറയുന്നു . മുൻ പ്രതിപക്ഷ നേതാവ് ആന്റോ തോമസ് കണ്ണ് മൂടിക്കെട്ടി ഒറ്റയാൻ സമരം നടത്തിയെങ്കിലും .ഭരണപക്ഷം അതെല്ലാം അതിന് ഒരു ഗൗരവവും നൽകിയില്ല .നഗര സഭ ചെയർ പേഴ്സൺ വി എസ് രേവതി യോഗത്തിൽ അധ്യക്ഷത വഹിച്ചു .