Above Pot

ജാതി രാഷ്ട്രീയം ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയാണ് : കെ വേണു

ഗുരുവായൂർ : ഫാസിസത്തിന് പാലൂട്ടുന്ന സവർണ്ണാധിപത്യ ശക്തികൾക്കെതിരെ വിവിധയിടങ്ങളിൽ രൂപം കൊള്ളുന്ന ജാതി രാഷ്ട്രീയം, യഥാർത്ഥത്തിൽ ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയാണ് ചെയ്യുകയെന്നും ആ അർത്ഥത്തിൽ ജാതി രാഷ്ട്രീയം തിരസ്കരിക്കപ്പെടേണ്ടതല്ലെന്നും കെ വേണു അഭിപ്രായപ്പെട്ടു . ഗുരുവായൂർ സമത്വസമാജം സംഘടിപ്പിച്ച പരിപാടിയിൽ ദേശീയ രാഷ്ട്രീയം ജനവിധിക്കു ശേഷം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഇന്ത്യയെ ഒരു മത രാഷ്ട്രമായി മാറ്റിത്തീർക്കുക അത്ര എളുപ്പമുള്ള കാര്യമായിരിക്കില്ലെന്ന് കെ വേണു പറഞ്ഞു. . ഇന്ത്യൻ ജനാധിപത്യത്തിന്റെ സങ്കീർണ്ണതകൾ ഇത്തരം നീക്കങ്ങൾക്ക് വഴങ്ങിക്കൊടുക്കാനുള്ള സാധ്യത വിരളമാണ്.
മൃഗാശുപത്രി ഹാളിൽ നടന്ന പരിപാടിയിൽ പി ഐ ആന്റോ അധ്യക്ഷനായി. പി അജിത്, കെ സി തമ്പി തുടങ്ങിയവർ സംസാരിച്ചു. പ്രഭാഷണത്തിന് ശേഷം സംവാദവുമുണ്ടായിരുന്നു.
.

First Paragraph  728-90