
ഗുരുവായൂർ: ഗുരുവായൂർ ജനസേവഫോറത്തിന്റെയും ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെയും ആഭിമുഖ്യത്തിൽകാൻസർ ബോധവത്കരണ സെമിനാറും എക്‌സിബിഷനും നടത്തി. ഐ.എം.എ ഗുരുവായൂർ പ്രസിഡന്റ് ഡോ:ഷൗജാദ് മുഹമ്മദ് സെമിനാർ ഉദ്ഘാടനം ചെയ്തു. എറണാകുളം ലേക്ക്‌ഷോർ ഹോസ്പിറ്റലിലെ ഡോ:ആദർശ് ആനന്ദ് സെമിനാറിൽ ക്ലാസ്സെടുത്തു. കെ.വി. രാധാകൃഷ്ണ വാര്യർ അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ലത പ്രേമൻ, ഡോ. ആർ.വി. ദാമോദരൻ, ഡോ. രംഗണ്ണ കുൽക്കർണി, ഡോ. കെ. ജിജു, ഡോ. വിനോദ് ഗോവിന്ദ്, എം.പി. പരമേശ്വരൻ, കെ. ബാലകൃഷ്ണൻ, സി.സജിത് കുമാർ, ആർ.വി. അലി എന്നിവർ പ്രസംഗിച്ചു.
